അന്ധനായ ബാലൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം!! 'ഉൾക്കാഴ്ച', ചിത്രം ഉടൻ തിയേറ്ററുകളിൽ..
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.
അന്ധനായ കുട്ടിയുടെ അകക്കണ്ണിന്റെ കാഴ്ചയുടെ കഥ പറയുന്ന ചിത്രമായ ഉൾക്കാഴ്ചയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രശസ്ത സംവിധായകരായ വേണു നാഗവള്ളി രാജസേനൻ, കെകെ ഹരിദാസ് എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന രാജേഷ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷൻ പരിപാടികളും നിരവധി ഹ്രസ്വചിത്രങ്ങളും രാജേഷ് സംവിധാനം ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ സ്കൂളിനെ നിലനിർത്താനായി ഒരു അന്ധനായ ബാലൻ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ അന്ധനായ കുട്ടിയെ അവതരിപ്പിക്കുന്നത പുതുമുഖം മാസ്റ്റർ വിഷ്ണുവാണ്. കൂടാതെ അഞ്ജലി നായരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.
സന്തോഷ് കീഴാറ്റൂർ, വിനോദ് സാഗർ, നാരായണൻകുട്ടി, നെൽസൺ, സീമ ജി നായർ, കൊളപ്പുള്ളി ലീല, കൃഷ്ണപ്രഭ, ബേബി കുഞ്ഞാറ്റ, ബിനീഷ് ബാസ്റ്റിൻ എന്നിവാരണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രൂപേഷ് കല്ലിങ്കലും ചിത്രത്തിന്റെ നിർമ്മാതാവും പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുമായ ബിനോയ് കൊല്ലവും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത് .സരസ്വതി ഫിലിമിന്റെ ബാനറിൽ ബിനോയ് കൊല്ലമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications