ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഉത്സാഹ കമ്മിറ്റി എന്ന പുതിയ ചിത്രം തീര്‍ത്തും ഒരു ചിരിവിരുന്നായിരിക്കും. മലയാള സിനിമയിലെ പുതു കോമഡി കൂട്ടു കെട്ടുകളായ ബാബു രാജ്, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ക്കൊപ്പം ജയറാമും കൂടെയാകുമ്പോള്‍ തികഞ്ഞു.
ചാന്ദ് വി ക്രിയേഷന്റെ ബാനറില്‍ അരുണ്‍ഘോഷും ബിജോയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് കഥയെഴതിയതും അരുണ്‍ ഘോഷ് തന്നെയാണ്. ഷീലയും ഇഷ തല്‍വാറുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരിയുണര്‍ത്തുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കാണൂ.

ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
ഹാസ്യ നായകവേഷങ്ങള്‍ ചെയ്താല്‍ നല്ല വണ്ണം ഇണങ്ങും ജയറാമിന്. അത്തരത്തില്‍ ഹാസ്യം കലര്‍ന്ന വേഷം തന്നെയാണ് ഈ ചിത്രത്തിലും ജയറാമിന്. അപൂര്‍വ്വന്‍ എന്ന അപൂര്‍വ്വ പേരിലാണ് ജയറാമിന്റെ രംഗ പ്രവേശം

ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
സാള്‍ട്ട് ആന്റ് പെപ്പറിലൂടെ വില്ലന്‍ ഹാസ്യതാരമായി. ഇപ്പോള്‍ ബാബു രാജ് വില്ലത്തരം തീര്‍ത്തും വിട്ടു. ചോളാരി പ്രകാശ് എന്ന ചോപ്ര എന്ന കഥാപാത്രത്തെയാണ് ബാബു രാജ് അവതരിപ്പിക്കുന്നത്. ഗുണ്ടയുടെ മകനായ ചോപ്ര കളരി പഠിച്ച് ഗുണ്ടയാകുന്നു

ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
ദൃശ്യം എന്ന ചിത്രത്തിലൂടെ ഷാജോണിന്റെ ഡിമാന്റ് കൂടയിരിക്കുകയാണ്. ദൃശ്യത്തില്‍ വില്ലന്‍ വേഷമാണെങ്കിലും ഷാജോണ്‍ ശ്രദ്ധിക്കപ്പെട്ടത് ഹാസ്യ വേഷങ്ങളിലൂടെ തന്നെയാണ്. ബാബു മോന്‍ എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ അവതരിപ്പിക്കുന്നത്.

ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
ജഗതിയും ഹരിശ്രീ അശോകനും ഇന്ദ്രന്‍സുമെല്ലാം മാറി നിന്ന സ്ഥാനത്ത് പകരക്കാരനായി കേറിയ സുരാജും ഹാസ്യത്തരവുമായി ചിത്രത്തിലൂണ്ട്

ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
തട്ടത്തിന്‍ മറയത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ അന്യഭാഷക്കാരി ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. യുവതാരങ്ങളായ ഫഹദ് ഫാസിലിനും നിവിന്‍ പോളിക്കുമൊപ്പമെല്ലാം വേഷമിടുമ്പോഴും ഇഷ മമ്മൂട്ടി ജയറാം പോലുള്ള നായകന്മാര്‍ക്കൊപ്പവും അഭിനയിക്കുന്നു.

ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
ആദ്യകാല നടി ഷീല. മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ജയറാമും ഷീലയും തമ്മിലുള്ള കോമ്പിനേഷന്‍ പ്രേക്ഷകര്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഉത്സാഹ കമ്മിറ്റിയിലൂടെ വീണ്ടു അതിനൊരു അവസരമൊരുങ്ങുകയാണ്.

ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
സ്ത്രീപക്ഷത്തുനിന്ന് ഹാസ്യതാരങ്ങള്‍ക്ക് പകരക്കാരിയായി വന്ന ലക്ഷ്മിപ്രിയയുമുണ്ട് ഉത്സാഹ കമ്മിറ്റിയില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍

ചിരിയുടെ ഉത്സാഹ കമ്മിറ്റി വരുന്നു
ജയറാമിനെ നായകനാക്കിയുള്ള അക്കു അക്ബറിന്റെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യമെടുത്ത വെറുതെ ഒരു ഭാര്യ ഹിറ്റായതോടെ അതിന്റെ രണ്ടാ ഭാഗമായി ഭാര്യ അത്ര പോര എടുത്തെങ്കിലും പ്രതീക്ഷിച്ച വിജയം കിട്ടിയില്ല. പക്ഷെ പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യിലെടുക്കാനുള്ള തന്ത്രവുമായാണ് അക്കു ഉത്സാഹ കമ്മിറ്റിയുമായി വരുന്നത്.


Click it and Unblock the Notifications











