»   » ഇത് മോഹന്‍ലാലിന്റെയും ശോഭനയുടെയും മുദ്ദുഗൗ തന്നെ, കാണൂ...

ഇത് മോഹന്‍ലാലിന്റെയും ശോഭനയുടെയും മുദ്ദുഗൗ തന്നെ, കാണൂ...

By: Rohini
Subscribe to Filmibeat Malayalam

വിപിന്‍ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിലെ ഉമ്മ ഗാനം റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ചിത്രത്തില്‍ അര്‍ത്തനയാണ് നായിക.

മോഹന്‍ലാലും ശോഭനയും ജോഡിചേര്‍ന്നഭിനയിച്ച തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ മുദ്ദുഗൗ എന്ന വാക്ക് പരിചയപ്പെട്ടത്. ഈ ചിത്രത്തില്‍ ചുംബനം എന്ന അര്‍ത്ഥമാണ് മുദ്ദുഗൗ എന്ന വാക്കിന് നല്‍കുന്നത്. ഇത് അടിസ്ഥാനമാക്കിയാണ് ചിത്രത്തിലെ ഉമ്മ എന്ന പാട്ട് ഒരുക്കിയിരിക്കുന്നത്.


mudhugauv-song

'ഹള്ളി ശ്രീ ഹള്ളി അങ്ങള് പോളം മുത്തുഗൗ, തുമ്പി കാര്‍ത്തുമ്പി ചെമ്പകമൊട്ടില്‍ പൊന്നുമ്മ' എന്ന വരികളില്‍ നിന്ന് ഇത് വ്യക്തമാണ്. മനു മഞ്ജിത്താണ് വരികളൊരുക്കിയിരിയ്ക്കുന്നത്. രാഹുല്‍ രാജ് ഈണം നല്‍കി പാടിയ പാട്ടില്‍ അദ്ദേഹത്തിനൊപ്പം ചിന്മയും പാടുന്നു.


ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം ഇന്നലെ (മെയ് 13)യാണ് തിയേറ്ററിലെത്തിയത്. മോശമല്ലാത്ത അഭിപ്രായങ്ങള്‍ സിനിമ നേടുന്നു.


English summary
Umma song from Mudhugauv
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam