മമ്മൂക്ക വില്ലനായാല്‍ അത് പൊളിക്കുമെന്ന് പറയുന്നത് വെറുതേയല്ല! അങ്കിള്‍ കളക്ഷന്‍ തകര്‍ത്തുവാരി..!

Recommended Video

അങ്കിള്‍ കളക്ഷന്‍ തകര്‍ത്തുവാരി | filmibeat Malayalam

ഏപ്രില്‍ അവസാനം തിയറ്ററുകളിലെത്തി വിജയമായി മാറിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അങ്കിള്‍. പലരും മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ക്ക് അവധിക്കാലമായതിനാല്‍ കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണയും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ജോയ് മാത്യുവായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. അങ്കിളിനൊപ്പമെത്തിയ സിനിമകള്‍ക്കും മികച്ച അഭിപ്രായമാണ് കിട്ടുന്നത്. എന്നാല്‍ കളക്ഷന്റെ കാര്യത്തില്‍ ആരാണ് അതിവേഗം കുതിക്കുന്നതെന്ന് നോക്കാം. മറ്റൊരു കാര്യം അമേരിക്കന്‍ സൂപ്പര്‍ ഹിറോസിന്റെ കഥയുമായെത്തിയ അവഞ്ചേഴ്‌സ് കോടികള്‍ വാരിക്കുട്ടിയാണ് യാത്ര എന്നുള്ളതാണ്.

അങ്കിളിന്റെ വിജയം

അങ്കിളിന്റെ വിജയം

ഏപ്രില്‍ 27 ന് മലയാളത്തില്‍ മുന്നും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ കൂടി നാല് സിനിമകളുമായിരുന്നു റിലീസ് ചെയ്തിരുന്നത്. അതില്‍ മലയാളികള്‍ കാത്തിരുന്നത് മെഗാസ്റ്റാറിന്റെ സിനിമയ്ക്ക് വേണ്ടിയായിരുന്നു. മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നതിനാല്‍ അങ്കിളിന് വേണ്ടിയുള്ള പ്രതീക്ഷകള്‍ കൂടിയിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ സിനിമ ഗിരീഷ് ദാമോദറായിരുന്നു സംവിധാനം ചെയ്തിരുന്നത്. സദാചാരവാദികള്‍ക്കുള്ള ചുട്ടമറുപടി കൊടുത്ത് സിനിമ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. കളക്ഷന്റെ കാര്യത്തിലും മോശമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 റിലീസ് ദിന കളക്ഷന്‍

റിലീസ് ദിന കളക്ഷന്‍

റിലീസ് ദിനത്തില്‍ കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചിരിക്കുന്നത്. കളക്ഷനെ കുറിച്ചുള്ള പ്രവചനങ്ങള്‍ പല വഴിക്കും നടന്നിരുന്നെങ്കിലും കൃത്യമായ കണക്കുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പിവിആര്‍ സിനിമാസ്, പിവിആര്‍ ഗോള്‍ഡ്, സിനിമാക്‌സ്, പാന്‍ സിനിമാസ്, ക്യൂ സിനിമാസ് എന്നിവിടങ്ങളില്‍ നിന്നുമായി ആദ്യദിനം 12 ഷോ ആയിരുന്നു അങ്കിളിന് ലഭിച്ചിരുന്നത്. അതില്‍ നിന്നും 3.06 ലക്ഷം രൂപയായിരുന്നു സിനിമ ആദ്യദിനം നേടിയത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് സിനിമയുടെ കളക്ഷന്‍ പറയുന്നത്.

 തുടക്കം മോശമാക്കിയില്ല..

തുടക്കം മോശമാക്കിയില്ല..

ആദ്യ ആഴ്ച പിന്നിടുമ്പോള്‍ അങ്കിള്‍ കളക്ഷന്റെ കാര്യത്തില്‍ ഒട്ടും മോശമാക്കിയിരുന്നില്ല. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 10.08 ല ക്ഷം സിനിമയ്ക്ക് ലഭിച്ചിരുന്നു. അങ്കിളിന് അനുഗ്രഹമായി മാറിയത് മേയ് 1 തിങ്കളാഴ്ചയായിരുന്നു. അവധി ദിവസമായിരുന്നതിനാല്‍ 3.44 ലക്ഷമായിരുന്നു സിനിമയ്ക്ക് നേടാനായത്. ഏഴ് ദിവസം കഴിയുമ്പോഴെക്കും സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 20.48 ലക്ഷം നേടിയിരുന്നു. പതിനൊന്നം ദിവസത്തിലേക്ക് സിനിമ എത്തിയിരിക്കുകയാണ്. ഇനി കേരള ബോക്‌സോഫീസില്‍ നിന്നും നേടിയ സിനിമയുടെ കളക്ഷന്‍ എത്രയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അവഞ്ചേഴ്‌സ് സൂപ്പര്‍ ഹിറ്റ്

അവഞ്ചേഴ്‌സ് സൂപ്പര്‍ ഹിറ്റ്

അങ്കിള്‍ റിലീസിനെത്തിയ അതേ ദിവസമെത്തിയ സിനിമയാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. ഇതുവരെ ഹോളിവുഡില്‍ നിന്നും ഇന്ത്യയിലെത്തിയ സിനിമകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയത് അവഞ്ചേഴ്‌സ് ആണ്. ഇന്ത്യയില്‍ നിന്നും 40 കോടിയോളം രൂപയായിരുന്നു സിനിമയ്ക്ക് റിലീസ് ദിവസം കിട്ടിയത്. അഞ്ച് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 45 ലക്ഷത്തിന് മുകളില്‍ നേടിയെങ്കില്‍ 7 ദിവസം കഴിയുമ്പോള്‍ അത് വലിയൊരു തുകയായി മാറിയിരിക്കുകയാണ്. നിലവില്‍ 7 ദിവസം കൊണ്ട് 62 ലക്ഷം രൂപ അവഞ്ചേഴ്‌സ് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X