മമ്മൂട്ടി മിന്നിച്ചു, പ്രകടനത്തില്‍ മാത്രമല്ല കലക്ഷനിലും? അങ്കിള്‍ ബോക്‌സോഫീസ് പ്രകടനം ഇങ്ങനെ, കാണൂ!

Recommended Video

അങ്കിളിന്റെ ഫസ്റ്റ് ഡേ കളക്ഷൻ | filmibeat Malayalam

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന അങ്കിള്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയെക്കുറിച്ച് നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ആരാധകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ചു തന്നെയായിരുന്നു ജോയ് മാത്യവും സംഘവുമെത്തിയതെന്ന് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ഷട്ടറിനേക്കാള്‍ മേലെയായിരിക്കും അങ്കിളിന്റെ സ്ഥാനമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. പതിവ് പോലെ തന്നെ ഇത്തവണയും ചിത്രത്തിനെ ഡീഗ്രേഡ് ചെയ്യാനുള്ള അണിയറ നീക്കം സജീവമാണ്. നേരത്തെ പരോളിനെതിരെയും വ്യപകമായ ശ്രമങ്ങള്‍ നടന്നിരുന്നു. പിന്നീട് അണിയറപ്രവര്‍ത്തകര്‍ നിയമപരമായി നീങ്ങുകയായിരുന്നു. ആരാധകരെ സംബന്ധിച്ച് സംതൃപ്തി നല്‍കുന്ന ചിത്രം തന്നെയാണ് അങ്കിള്‍. സിനിമ കൈകാര്യം ചെയ്ത വിഷയം തന്നെയാണ് ഏറെ ശ്രദ്ധേയമായത്. ബോക്‌സോഫീസില്‍ അങ്കിളിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്നറിയാന്‍ ആകാംക്ഷയില്ലേ? അക്കാര്യത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

നല്ല തുടക്കം തന്നെ

നല്ല തുടക്കം

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിലെ 120 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഓപ്പണിങ് ദിനത്തിലെ സ്‌ക്രീന്‍ നമ്പര്‍ ഏറെ ആശ്വസകരമാണ്. മികച്ച തുടക്കം തന്നെയാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. മറ്റ് രണ്ട് സിനിമകളും ഇതേ ദിവസം റിലീസ് ചെയ്തിരുന്നു. സ്‌കീന്‍ നമ്പറുകളുടെ കാര്യത്തിലാണ് പലപ്പോഴും ആശങ്കയുണ്ടാവാറുള്ളത്. തിയേറ്ററുകളുടെ ലഭ്യത റിലീസിങ്ങില്‍ പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ!

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

മള്‍ട്ടിപ്ലക്‌സിലെ പ്രകടനം ഏറെ പ്രധാനപ്പെട്ടതാണ്. ആദ്യ ദിനത്തില്‍ 12 പ്രദര്‍ശനമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നടന്നത്. അവഞ്ചേസ് ഇന്‍ഫിനിറ്റി വാറിനായിരുന്നു മുന്‍തൂക്കമെങ്കിലും കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം അങ്കിളിന് ഗുണകരമായി. വൈകുന്നേരത്തെ പ്രദര്‍ശനങ്ങളില്‍ ഇത് പ്രകടമായിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങൊക്കെ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

ആദ്യ ദിനത്തിലെ കലക്ഷന്‍ എപ്രകാരമായിരിക്കും?

ആദ്യ ദിനത്തിലെ കലക്ഷന്‍ എപ്രകാരമായിരിക്കും?

2 കോടിക്കടുത്ത് കലക്ഷന്‍ ആദ്യ ദിനത്തില്‍ അങ്കിള്‍ സ്വന്തമാക്കുമെന്നാണ് ഈ മേഖലയിലെ വിദഗദ്ധരുടെ വിലയിരുത്തല്‍. ഓപ്പണിങ് കലക്ഷന്‍ റെക്കോര്‍ഡ് മമ്മൂട്ടി തിരുത്തിക്കുറിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ ദിനത്തില്‍ ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങളാണ് അങ്കിളിനെ മുന്നോട്ട് നയിക്കുന്നത്. പതിവിന് വിപരീതമായി ഗൗരവമേറിയ വിഷയവുമായാണ് ഇത്തവണ മമ്മൂട്ടി എത്തിയത്.

വാരാന്ത്യത്തിലാണ് പ്രതീക്ഷ

വാരാന്ത്യത്തിലാണ് പ്രതീക്ഷ

വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ വാരാന്ത്യ കലക്ഷനെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വരുന്ന രണ്ട് ദിനം ഏറെ നിര്‍ണ്ണായകമാണ്. അങ്കിളിനൊപ്പം റിലീസ് ചെയ്ത തൊബാമയും അരവിന്ദന്റെ അതിഥികളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രങ്ങളെയെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ ആശങ്കയില്ലെങ്കിലും കലക്ഷനെക്കുറിച്ചറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

ജോയ് മാത്യുവിന്റെ തിരക്കഥ

ജോയ് മാത്യുവിന്റെ തിരക്കഥ

തന്‍രെ സംതൃപ്തിക്ക് വേണ്ടിയല്ല മറിച്ച് പ്രേക്ഷരുടെ തൃപ്തിക്ക് വേണ്ടി സിനിമയെടുക്കുന്നയാളാണ് താനെന്ന് ജോയ് മാത്യു നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. നിലപാടുകളിലെ വ്യത്യസ്തത തന്നെയാണ് അദ്ദേഹത്തെ എന്നും ശ്രദ്ധേയനാക്കിയിട്ടുള്ളത്. അഭിനേതാവ് മാത്രമല്ല മികച്ചൊരു തിരക്കഥാകൃത്താണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്.

മമ്മൂട്ടിയുടെ പാട്ട്

മമ്മൂട്ടിയുടെ പാട്ട്

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പാട്ടിലും കൂടി ഒരുകൈ നോക്കിയിരിക്കുകയാണ്. കള്ള് പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. അദ്ദേഹം നേരത്തെ ആലപിച്ച ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X