അങ്കിള്‍ മിന്നിത്തിളങ്ങുന്നു, വാരാന്ത്യത്തില്‍ മികച്ച നേട്ടം, ഇതുവരെയുള്ള കലക്ഷന്‍ ഇങ്ങനെ, കാണൂ!

Recommended Video

അങ്കിളിന്റെ കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ അങ്കിള്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം അല്‍പ്പം നെഗറ്റീവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് എത്തിയിട്ടുള്ളത്. കൃഷ്ണകുമാര്‍ അഥവാ കെകെ എന്ന ബിസിനസ്സുകരനായാണ് അദ്ദേഹം എത്തിയിട്ടുള്ളത്. രൂപത്തില്‍ മാത്രമല്ല അഭിനയത്തിലും അദ്ദേഹം ശരിക്കും കെകെയായി മാറിയിരുന്നുവെന്ന് പ്രേക്ഷകരും സമ്മതിക്കുന്നു.

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോഴും ചിത്രത്തിന്റെ കലക്ഷനെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷ തോന്നുന്നത് സ്വഭാവികമാണ്.കേരളത്തിലങ്ങിങ്ങോളമായി 120 ലധികം കേന്ദ്രങ്ങളിലായാണ് അങ്കിള്‍ റിലീസ് ചെയ്തത്. ഏപ്രില്‍ 27നായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്റെ കലക്ഷനെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

മികച്ച തുടക്കം

മികച്ച തുടക്കം

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച തുടക്കമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനത്തില്‍ 12 ലധികം സക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സാമൂഹ്യപ്രസക്തി തന്നെയാണ് പ്രധാനപ്പെട്ട കാരണം. സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിന്റേത്. തുടക്കത്തിലെ അതേ പ്രകടനം നിലനിര്‍ത്തിയാണ് ചിത്രം മുന്നേറുന്നതെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആദ്യ ദിനത്തിലെ കലക്ഷന്‍

ആദ്യ ദിനത്തിലെ കലക്ഷന്‍

കൊച്ചി മള്‍ട്ടിപ്ലക്‌സിലടക്കം മറ്റ് സെന്ററുകളില്‍ നിന്നുമായി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനത്തില്‍ ചിത്രം 3. 6 ലക്ഷം രൂപയാണ് നേടിയെന്നാണ് ഫോറം കേരളയുടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 78 ശതമാനമായിരുന്നു ഒക്യുപൈന്‍സി റേറ്റ്. മെഗാസ്റ്റാറിന്റെ സിനിമകള്‍ക്ക് പൊതുവെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത് തന്നെയാണ് അങ്കിളിലും പ്രതിഫലിച്ചത്. ഇതേ പോലെ നിലനിര്‍ത്തുകയാണെങ്കില്‍ ബോക്‌സോഫീസില്‍ നിന്നും മോശമില്ലാത്ത കലക്ഷന്‍ സിനിമയ്ക്ക് ഈസിയായി നേടാവുന്നതേയുള്ളൂ.

വാരാന്ത്യത്തിലെ കലക്ഷന്‍

വാരാന്ത്യത്തിലെ കലക്ഷന്‍

വാരാന്ത്യത്തിലെ കലക്ഷനെക്കുറിച്ച് അറിയുന്നതിനായാണ് എല്ലാവരും കാത്തിരുന്നത്. ഒക്യുപെന്‍സി റേറ്റ് കൂടിയെന്ന് മാത്രമല്ല കലക്ഷനിലും വര്‍ധനവ് പ്രകടമായിരുന്നു. ശനി, ഞായര്‍ ദിനങ്ങളിലായി ചിത്രം ചിത്രം 3.39, 3.63 ലക്ഷമാണ് നേടിയത്. ഇതിനോടകം തന്നെ ചിത്രം പത്ത് ലക്ഷത്തിലധികം നേടിയിട്ടുണ്ട്. വരും ദിനങ്ങളില്‍ സിനിമയുടെ കലക്ഷന്‍ കുതിച്ചുകയറുമോയെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അവധി ദിവസവും വാരാന്ത്യവും

അവധി ദിവസവും വാരാന്ത്യവും

ഓപ്പണിങ് ദിനത്തിന് പിന്നാലെയെത്തിയ വാരാന്ത്യങ്ങളിലെ കലക്ഷനെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവധി ദിനത്തിലെ കലക്ഷനും. മെയ് ഒന്നിലെ കലക്ഷനെക്കുറിച്ചറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൊതുഅവധി ദിനമായതിനാല്‍ കുടുംബസമേതം ആളുകള്‍ തിയേറ്ററുകളിലേക്കെത്തുന്ന അവസരം കൂടിയാണിത്. അവധിദിനം കൂടി മുന്നില്‍ക്കണ്ടാണ് പലപ്പോഴും സിനിമകള്‍ റിലീസ് ചെയ്യാറുള്ളത്.

നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്നു

നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്നു

ഇതുവരെയുള്ള കലക്ഷനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിടുന്ന വിവരത്തിനായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. കലക്ഷന്‍ റിപ്പോര്‍ട്ടുകളിലെ ആധികാരികത പലപ്പോഴും ചോദ്യചിഹ്നമായി വരുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X