അമല പോള്‍ വിജയ് വിവാഹ വീഡിയോ യു ട്യൂബില്‍ ഹിറ്റാകുന്നു
കൊച്ചി: നടീനടന്മാരുടെയും സെലിബ്രിറ്റികളുടെയുമൊക്കെ വിവാഹ വീഡിയോകള്‍ യു ട്യൂബില്‍ ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. മണിക്കൂറുകള്‍ നീളുന്ന വിവാഹ ചടങ്ങുകളെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടുതീര്‍ക്കാവുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കിയാണ് വീഡിയോകള്‍ യു ട്യൂബില്‍ അപ് ലോഡ് ചെയ്യുന്നത്.
അടുത്തിടെ വിവാഹിതരായ ഒട്ടു മിക്ക നടീനടന്മാരുടെ വീഡിയോകളും ഇത്തരത്തില്‍ യു ട്യൂബില്‍ ലഭ്യമാണ്. താരദമ്പതികളായ ഫഹദ് ഫാസിലിന്റെയും വിവാഹ വീഡിയോയും യു ട്യൂബില്‍ ആളെക്കൂട്ടി. ആന്‍ അഗസ്റ്റിന്റെ വീഡിയോയും ആരാധകരെ ആകര്‍ഷിച്ചിരുന്നു. അല്‍പം വൈകിയാണെങ്കിലും അമലാ പോളും തന്റെ വിവാഹ വീഡിയോ യു ട്യബില്‍ അപ്ലോഡ് ചെയ്തിരിക്കുകയാണ്.
ഒറ്റ ദിവസം കൊണ്ട് 50,000ത്തോളം കാഴ്ചക്കാര്‍ യു ട്യൂബില്‍ വീഡിയോ കാണാനായി എത്തിയിട്ടുണ്ട്. തമിഴ് സംവിധായകന്‍ എ എല്‍ വിജയിയുമായുള്ള വിവാഹത്തിന്റെ മുഴുവന്‍ ഭാഗങ്ങളും അഞ്ചു മിനിറ്റിനുള്ളില്‍ ഒതുക്കിയാണ് വീഡിയോ പുറത്തിറക്കിയത്. പള്ളിയില്‍ വെച്ചുള്ള വിവാഹ നിശ്ചയ ചടങ്ങളുടെയും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹ ടങ്ങുകളുടെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
ജൂണ്‍ 12നായിരുന്നു അമല പോളിന്റെയും വിജയുടെയും വിവാഹം. മാധ്യമങ്ങളെ വിവാഹ ചടങ്ങുകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ വിവാഹ വീഡിയോ പുറത്തിറക്കിയതറിഞ്ഞ് ഇരുവരുടെയും ആരാധകര്‍ യു ട്യൂബില്‍ വീഡിയോ കാണാനായി തിരക്കു കൂട്ടുകയാണ്. അമലാ പോള്‍ തന്നെയാണ് വീഡിയോ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ഓ ലൈല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ അമലാ പോള്‍.


Click it and Unblock the Notifications











