പോലീസ് ഓഫീസറായി വീണ്ടും മിന്നിക്കാന്‍ മെഗാസ്റ്റാര്‍! ഉണ്ടയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്‌!

By Midhun Raj

Recommended Video

കടമ്പകളെല്ലാം കടന്ന് മമ്മൂക്കയുടെ ഉണ്ട തീയറ്ററുകളിലേക്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷമാദ്യം തുടര്‍ച്ചയായ മൂന്ന് വിജയ ചിത്രങ്ങളിലൂടെ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് നടന്‍. മധുരരാജയുടെ നൂറ് കോടി തിളക്കത്തിനു ശേഷമാണ് മമ്മൂക്കയുടെ പുതിയ സിനിമകള്‍ റിലീസിങ്ങിനൊരുങ്ങുന്നത്. മെഗാസ്റ്റാറിന്റെ പെരുന്നാള്‍ റിലീസായി ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു ഉണ്ട.

എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ഉണ്ടയും തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ഉണ്ടയ്ക്കായുളള കാത്തിരിപ്പ്

ഉണ്ടയ്ക്കായുളള കാത്തിരിപ്പ്

അബ്രഹാമിന്റെ സന്തതികള്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂക്ക വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് എരിയകളില്‍ തിരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അനുരാഗ കരിക്കിന്‍ വെളളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്.

റിലീസ്

റിലീസ്

ജൂണ്‍ പതിനാലിനാണ് ഉണ്ട ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നേരത്തെ റിലീസ് തിയ്യതിക്കുളളില്‍ സെന്‍സര്‍ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഉണ്ടയുടെ റിലീസ് മാറ്റിയിരുന്നത്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ക്ലീന്‍ യൂ

ക്ലീന്‍ യൂ

ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് മെഗാസ്റ്റാര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റിലധികം ദൈര്‍ഘ്യമാണ് ചിത്രത്തിനുളളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉണ്ടയുടെ ഗള്‍ഫ് റിലീസ് ജുണ്‍ 19ന് ആയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെഗാസ്റ്റാര്‍ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു,

ഉണ്ടയുടെ കിടിലന്‍ ട്രെയിലറും

ഉണ്ടയുടെ കിടിലന്‍ ട്രെയിലറും

ആദ്യ ടീസര്‍ നല്‍കിയ ആവേശത്തിന് ശേഷമാണ് ഉണ്ടയുടെ കിടിലന്‍ ട്രെയിലറും പുറത്തിറങ്ങിയിരുന്നത്. ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായുളള മമ്മൂക്കയുടെ പ്രകടനത്തിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. റിയലിറ്റിക്ക് രീതിയിലുളള സംഭാഷണമാണ് ചിത്രത്തിലെന്ന സൂചന നല്‍കികൊണ്ടായിരുന്നു സിനിമയുടെ ടീസറും ട്രെയിലറും പുറത്തിറങ്ങിയിരുന്നത്.

മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര

മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര

മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആസിഫ് അലിയും ഉണ്ടയില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അര്‍ജുന്‍ അശോകന്‍,,ഷൈന്‍ ടോം ചാക്കോ,വിനയ് ഫോര്‍ട്ട്,ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായിട്ട് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X