ഉണ്ടയുടെ സെറ്റില്‍ മെഗാസ്റ്റാറെത്തി! വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍! ഷൂട്ടിംഗ് പുരോഗമിക്കുന്നു! കാണൂ
കുട്ടനാടന്‍ ബ്ലോഗിനു ശേഷമുളള മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഉണ്ട. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. അനുരാഗ കരിക്കിന് വെള്ളം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാനാണ് പുതിയ മമ്മൂക്ക ചിത്രവുമായി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കും ഉണ്ടയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷമുളള മമ്മൂക്കയുടെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി ഉണ്ട മാറുമെന്നാണ് എല്ലാവരും കരുതുന്നത്. ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്നൊരു ചിത്രമായിരിക്കും ഉണ്ടയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു മമ്മൂക്ക എത്തിയിരുന്നത്. ഉണ്ടയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഉണ്ട ഒരുങ്ങുന്നു
പോലീസ് ഓഫീസറായുളള മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരുന്നത്. മമ്മൂക്ക ഒടുവില്‍ പോലീസ് വേഷത്തിലെത്തിയ അബ്രഹാമിന്റെ സന്തതികളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഡെറിക്ക് അബ്രഹാം പോലെ ഒരു പോലീസ് വേഷത്തിലാണ് ഉണ്ടയിലും മമ്മൂക്ക എത്തുന്നത്. ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായിട്ടാണ് ഖാലിദ് റഹ്മാന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

വ്യത്യസ്ത പ്രമേയം
നോര്‍ത്ത് ഇന്ത്യയിലെ നക്‌സലറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂക്ക ഇതുവരെ ചെയ്ത പോലീസ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ റോളാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. 12 കോടിയോളം മുതല്‍മുടക്കിലാണ് അണിയറപ്രവര്‍ത്തകര്‍ ഉണ്ട അണിയിച്ചൊരുക്കുന്നത്. ഉണ്ടയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.

ഷൂട്ടിംഗ്
ഉണ്ടയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. കാസര്‍ഗോഡ് ,ചത്തീസ്ഗഢ്, മാംഗ്ലൂര്‍ തുടങ്ങിയവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍, മുളിയൂരിലെ കാട്ടിനകത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാറാണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2019 ജനുവരിയോടെ പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍
ചിത്രീകരണം പുരോഗമിക്കവേ ഉണ്ടയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അണിയറക്കാര്‍ പങ്കുവെച്ചിരുന്നു. മുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ് വെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി സംസാരിക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് വൈറലാവുന്നത്. കാടിനു നടുവിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വമ്പന്‍ താരനിര
മമ്മൂക്കയ്‌ക്കൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, അലന്‍സിയര്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ്, മണിക് പുരി,ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

സംഘടന രംഗങ്ങള്‍
ഹര്‍ഷാദ് തിരക്കഥ എഴുതിയ ചിത്രത്തിന് നിഷാദ് യൂസഫ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. പ്രശാന്ത് പിളളയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ബോളിവുഡിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയനായ ഗാവ്മിക് യു അറെ ആണ് ഉണ്ടയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ആമിറിന്റെ ദംഗലിന് സംഘടനമൊരുക്കിയ ശ്യാം കൗശലാണ് മമ്മൂക്ക ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.


Click it and Unblock the Notifications