ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി കിടിലന്‍ ലുക്കില്‍ മമ്മൂക്ക! വൈറലായി പുതിയ പോസ്റ്റർ
Recommended Video
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ മധുരരാജയ്ക്ക് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ്. ഉണ്ടയുടെ ഏട്ട് ക്യാരക്ടര്‍ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ഇറങ്ങിയിരിക്കുകയാണ്. പോസ്റ്ററില്‍ കിടിലന്‍ ഗേറ്റപ്പിലാണ് മമ്മൂട്ടിയുടെ കാണിച്ചിരിക്കുന്നത്. ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഈദ് റിലീസായി എത്തുന്ന ഉണ്ടയില്‍ യുവതാരങ്ങളാണ് കൂടുതലായും മമ്മൂക്കയ്‌ക്കൊപ്പം എത്തുന്നത്.

കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായിരിക്കും ഉണ്ടയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇത്തവണയും വമ്പന്‍ റിലീസായി തന്നെയാകും മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് ഉണ്ട എന്ന ചിത്രം.


Click it and Unblock the Notifications











