ബോക്‌സോഫീസില്‍ കോടികള്‍ വാരി മമ്മൂട്ടി ചിത്രം! ഉണ്ടയുടെ കുതിപ്പ് തുടരുന്നു! ലേറ്റസ്റ്റ് കളക്ഷന്‍

By Midhun Raj

Recommended Video

ഉണ്ട 25 കോടി ക്ലബ്ബിലേക്ക് , ഇത് ചരിത്രം

റിലീസ് ചെയ്ത നാല് സിനിമകളും സൂപ്പര്‍ഹിറ്റാക്കികൊണ്ട് മമ്മൂട്ടി ഈ വര്‍ഷം മുന്നേറുകയാണ്. വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങളെല്ലാം മെഗാസ്റ്റാറിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. മധുരരാജയിലൂടെ ലഭിച്ച വമ്പന്‍ വിജയം എറ്റവും പുതിയ ചിത്രമായ ഉണ്ട പുറത്തിറങ്ങിയപ്പോഴും സൂപ്പര്‍താരത്തിന് ആവര്‍ത്തിക്കാനായി. ജൂണ്‍ പതിനാലിന് റിലീസ് ചെയ്ത ഉണ്ട ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മമ്മൂക്കയുടെ മികച്ചൊരു സിനിമ തന്നെയാണ് ഉണ്ടയെന്ന് ചിത്രം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. മെഗാസ്റ്റാറിന്റെ പ്രകടനത്തിനൊപ്പം സംവിധായകന്റെ മികവിനെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് ഉണ്ട കുതിക്കുന്നത്. തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രത്തിന്റെ എറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ഉണ്ടയുടെ കുതിപ്പ്

ഉണ്ടയുടെ കുതിപ്പ്

വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു ഉണ്ട. അമിത പ്രതീക്ഷകളില്ലാതെ സിനിമ കാണാനെത്തിയവര്‍ക്ക് തൃപ്തി നല്‍കുന്ന അനുഭവം തന്നെയായിരുന്നു ചിത്രം സമ്മാനിച്ചിരുന്നത്. സൂപ്പര്‍താര പരിവേഷമെല്ലാം മാറ്റിവെച്ച് പച്ച മനുഷ്യനായിട്ട് തന്നെയാണ് ഉണ്ടയില്‍ മമ്മൂക്ക തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായുളള മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു ഉണ്ടയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

തുടര്‍ച്ചയായ വിജയങ്ങളുമായി മമ്മൂക്ക

തുടര്‍ച്ചയായ വിജയങ്ങളുമായി മമ്മൂക്ക

മമ്മൂക്കയ്‌ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച യുവതാരങ്ങളും ശ്രദ്ധേയമാര്‍ന്ന പ്രകടനം തന്നെ ഉണ്ടയില്‍ കാഴ്ചവെച്ചു. യാത്ര,പേരന്‍പ്,മധുരരാജ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂക്ക അവതരിപ്പിച്ച വേറിട്ട കഥാപാത്രങ്ങളിലൊന്ന് തന്നെയായിരുന്ന സി ഐ മണികണ്ഠന്‍. അനുരാഗ കരിക്കിന്‍ വെളളം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാനായിരുന്നു തന്റെ രണ്ടാമത്തെ സിനിമയുമായി എത്തിയിരുന്നത്.

പുതിയ കളക്ഷന്‍

പുതിയ കളക്ഷന്‍

റിലീസ് ചെയ്ത രണ്ട് വാരങ്ങള്‍ പിന്നിടുന്ന ഉണ്ട വലിയ വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 25 കോടി ക്ലബിലേക്ക് ചിത്രം മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമ മള്‍ട്ടിപ്ലക്‌സുകളിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് അറിയുന്നു. ഉണ്ടയുടെ കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുളള ലേറ്റസ്റ്റ് കളക്ഷന്‍ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

പത്ത് ദിവസം കൊണ്ട്

പത്ത് ദിവസം കൊണ്ട്

പത്ത് ദിവസം കൊണ്ട് 50 ലക്ഷം കളക്ഷന്‍ കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ഉണ്ട നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പത്താംദിവസം 5.76 ലക്ഷം കളക്ഷനായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. 83% ഒക്യുപന്‍സിയോടു കൂടിയാണ് ഈ നേട്ടം. മൊത്തം കളക്ഷനില്‍ മെഗാസ്റ്റാര്‍ ചിത്രം 51.22 ലക്ഷം കളക്ഷനിലേക്ക് എത്തിയതായും അറിയുന്നു. ഫോറം കേരളമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

താരങ്ങളുടെ പ്രകടനം

താരങ്ങളുടെ പ്രകടനം

നേരത്തെ ഗള്‍ഫ് രാജ്യങ്ങളിലും മമ്മൂട്ടി ചിത്രം റിലീസ് ചെയ്തിരുന്നു. അവിടെയും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിനും മധരുരാജയ്ക്കും ശേഷം ജിസിസി സെന്ററുകളില്‍ ഏറ്റവുമധികം പ്രദര്‍ശനം ലഭിക്കുന്ന സിനിമയായി ഉണ്ട മാറിയിരുന്നു. ഇപ്പോഴും ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക് തന്നെയാണ് സിനിമ കുതിച്ചുകൊണ്ടിരിക്കുന്നത്. മധുരരാജ പോലെ കളക്ഷന്റെ കാര്യത്തില്‍ ഉണ്ട വലിയ നേട്ടമുണ്ടാക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X