മമ്മൂട്ടിക്കൊപ്പം കാക്കി വേഷത്തില്‍ സംവിധായകന്‍ രഞ്ജിത്തും! വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍!

By Midhun Raj

മമ്മൂട്ടിയുടെ എറ്റവും ചിത്രം ഉണ്ടയുടെ റിലീസിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. മെഗാസ്റ്റാറിന്റെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയായിട്ടാണ് ഉണ്ട എത്തുന്നത്. ആദ്യ മൂന്ന് ചിത്രങ്ങളും വിജയമായതിനു പിന്നാലെ പുതിയ സിനിമ എത്തുന്നു. ഈദ് റിലീസായി പ്രഖ്യാപിച്ച ഉണ്ട നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ടീസറിനൊപ്പം തന്നെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായി മാറി. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തിലെയും ബോളിവുഡിലെയും താരങ്ങളും അഭിനയിക്കുന്നുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഉണ്ടയുടെതായി പുറത്തിറങ്ങിയ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധേയമായിരിക്കുകയാണ്.

മമ്മൂട്ടിയും രഞ്ജിത്തും

മമ്മൂട്ടിയും രഞ്ജിത്തും

നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള കൂട്ടുകെട്ടാണ് മമ്മൂട്ടിയും രഞ്ജിത്തും. മമ്മൂട്ടിയെ നായകനാക്കിയുളള രഞ്ജിത്ത് ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങാറുളള സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. എന്നാല്‍ ഇത്തവണ മമ്മൂട്ടി ചിത്രത്തില്‍ അഭിനേതാവായിട്ടാണ് രഞ്ജിത്ത് എത്തുന്നത്.

ഉണ്ടയില്‍ ഒരു പ്രധാന കഥാപാത്രമായി

ഉണ്ടയില്‍ ഒരു പ്രധാന കഥാപാത്രമായി

മമ്മൂട്ടിയുടെ ഉണ്ടയില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകനും നടനുമായ രഞ്ജിത്തും എത്തുന്നു. രഞ്ജിത്തിന്റെ സിനിമയിലെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ക്യാരക്ടര്‍ പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഉണ്ടയില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായ സി ഐ മാത്യൂസ് ആന്റണിയായാണ് രഞ്ജിത്ത് എത്തുന്നത്. ഉണ്ടയില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് സംവിധായകന്‍ എത്തുന്നത്.

 കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂം

കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂം

കഴിഞ്ഞ വര്‍ഷം കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂം രഞ്ജിത്ത് പ്രധാന വേഷത്തിലെത്തിയിരുന്നു. ഉണ്ടയുടെ ആദ്യ ടീസര്‍ നേരത്തെ മോഹന്‍ലാലായിരുന്നു പുറത്തുവിട്ടിരുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തിന്റെ ടീസര്‍ ഒരേസമയം പുറത്തിറങ്ങി. ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും

മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും

മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ നിരവധി യുവതാരങ്ങളും ഉണ്ടയില്‍ അഭിനയിക്കുന്നുണ്ട്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രമൊരുക്കിയ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട.

Recommended Video

മണി സാർ വരുന്നത് ചുമ്മാ അങ്ങ് പോകാനല്ല
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്

ആദ്യ സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായിട്ട് എത്തുന്നത്. മെഗാസ്റ്റാറിനെ നായകനാക്കിയുളള ഒരു പക്ക മാസ് എന്റര്‍ടെയ്നര്‍ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മമ്മൂക്കയുടെ ഒരു ആക്ഷന്‍ കോമഡി ചിത്രമായിരിക്കും ഉണ്ടയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോകുന്ന പോലീസ് ടീമിന്റെ കഥയാണ് സിനിമ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X