മമ്മൂക്കയുടെ വരവ് മിന്നിക്കും! സബ് ഇന്‍സ്‌പെക്ടര്‍ മണിയായി മെഗാസ്റ്റാര്‍! ഉണ്ടയുടെ റിലീസ് ഡേറ്റ്

By Prashant V R

Recommended Video

2019 ലെ മമ്മുക്കയുടെ ഉണ്ട | Filmibeat Malayalam

മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം മെഗാസറ്റാറിന്റെ കൂടുതല്‍ റിലീസുകള്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. മലയാളത്തിനു പുറമ തമിഴ്,തെലുങ്ക് ഭാഷകളിലും താരത്തിന്റെ ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. മമ്മൂക്കയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെളളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ വലിയ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂക്കയെത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉണ്ടയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കവെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ഉണ്ട

ഉണ്ട

ഉണ്ടയുടെ ടൈറ്റില്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു. ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ഡെറിക്ക് അബ്രഹാം പോലെ മികച്ചൊരു പോലീസ് ഓഫീസര്‍ വേഷമാണ് ചിത്രത്തിലും മമ്മൂക്കയ്ക്കുളളത് എന്നാണറിയുന്നത്. മുന്‍പ് പോലീസ് ഓഫീസറായുളള മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. പുതിയ ചിത്രം ഉണ്ടയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താരനിര

താരനിര

ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആസിഫിനൊപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ എത്തുന്നു. മമ്മൂക്കയ്‌ക്കൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, അലന്‍സിയര്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ്, മണിക് പുരി,ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഹര്‍ഷാദാണ് ഉണ്ടയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

റിലീസ് ഡേറ്റ്

റിലീസ് ഡേറ്റ്

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം മാര്‍ച്ച് 22ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. കണ്ണൂരും കാസര്‍ഡോഡും ആദ്യ ഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഛത്തീസ്ഗഡ് ഷെഡ്യുള്‍ ഉടന്‍ ആരംഭിക്കും. ഖാലിദ് റഹ്മാന്റെ മുന്‍ചിത്രത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഉണ്ടയെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഛത്തീസ് ഗഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരുനിന്ന് പോകുന്ന പോലീസ് ഓഫീസറായാണ് മമ്മൂക്ക ചിത്രത്തില്‍ എത്തുന്നത്.

സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. നിഷാദ് യൂസഫ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിളളയാണ് സംഗീതമൊരുക്കുന്നത്. ബോളിവുഡിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയനായ ഗാവ്മിക് യു അറെ ആണ് ഉണ്ടയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആമിറിന്റെ ദംഗലിന് സംഘടനമൊരുക്കിയ ശ്യാം കൗശലാണ് മമ്മൂക്ക ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

ടീസറിനു വേണ്ടിയുളള കാത്തിരിപ്പ്‌

ടീസറിനു വേണ്ടിയുളള കാത്തിരിപ്പ്‌

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ടീസറിന് വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ഉണ്ടയുടെതായി കിടിലന്‍ ഒരു ടീസര്‍ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം യാത്രയുടെ ടീസര്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തികൊണ്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഉണ്ടയുടെ റിലീസിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളുമുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X