ബോക്‌സ്ഓഫീസില്‍ രണ്ടാം ദിനവും പൊളിച്ചടുക്കി മെഗാസ്റ്റാര്‍ ചിത്രം! തരംഗമായി ഉണ്ട! കളക്ഷന്‍ വിവരം

By Midhun Raj

Recommended Video

Unda Second Day collection

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം ഉണ്ട തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ്. വലിയ ഹെെപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം പ്രേക്ഷക പിന്തുണയോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പേരന്‍പ്,യാത്ര,മധുരരാജ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിക്ക് ഇക്കൊല്ലം ലഭിച്ച നാലാമത്തെ ഹിറ്റ് ചിത്രം കൂടിയാണ് ഉണ്ട. ആദ്യ ദിനത്തില്‍ വന്ന പ്രേക്ഷക പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം തന്നെ ഉണ്ടയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. സിനിമയ്ക്ക് നല്‍കിയ വലിയ സ്വീകരണത്തിന് അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഉണ്ട മുന്നേറുന്നത്. മെഗാസ്റ്റാര്‍ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ഉണ്ടയുടെ വിജയം

ഉണ്ടയുടെ വിജയം

മധുരരാജയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് മെഗാസ്റ്റാര്‍ ചിത്രം ഉണ്ടയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മമ്മൂക്കയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മധുരരാജ മാറിയപ്പോള്‍ ഉണ്ടയും വലിയ വിജയം നേടുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. തുടര്‍ന്ന് പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ നല്ലൊരു ചിത്രമായി ഉണ്ട മാറി. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. പോലീസ് ഓഫീസറായി മമ്മൂക്ക ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു ഉണ്ട.

മമ്മൂക്കയുടെ പകര്‍ന്നാട്ടം

മമ്മൂക്കയുടെ പകര്‍ന്നാട്ടം

റിയലിസ്റ്റിക് രീതിയിലുളള അവതരണവും താരങ്ങളുടെ പ്രകടനവും കൊണ്ടാണ് ഉണ്ടയ്ക്ക് ഇത്രയധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷാത്ത തരത്തിലുളള ഒരു സിനിമാനുഭവം തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ സമ്മാനിച്ചിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഒരിടവേളയ്ക്കു ശേഷമാണ് മമ്മൂക്ക വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തിയിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായുളള മമ്മൂക്കയുടെ പകര്‍ന്നാട്ടം തന്നെയാണ് ചിത്രത്തില്‍ കാണാനാവുക.

ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ്

ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ്

കേരളത്തിലെമ്പാടുമായി ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ് സിനിമ മുന്നേറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 150തിലധികം തിയ്യേറ്ററുകളിലായിരുന്നു ഉണ്ട റിലീസ് ചെയ്തിരുന്നത്. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് മെഗാസ്റ്റാര്‍ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഒന്നാം ദിനത്തില്‍ കളക്ഷന്റെ കാര്യത്തില്‍ സിനിമ വലിയ നേട്ടമുണ്ടാക്കിയിരുന്നുവെങ്കില്‍ രണ്ടാം ദിനത്തിലും ഇത് ആവര്‍ത്തിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ 22 പ്രദര്‍ശനങ്ങളാണ് രണ്ടാം ദിനം സിനിമയ്ക്കുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടം ദിനം ചിത്രം 6.73 കളക്ഷന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നേടിയതായും അറിയുന്നു. 81% ഒക്യുപന്‍സി റേറ്റോടെയാണ് ഈ നേട്ടം. രണ്ട് ദിവസം കൊണ്ട് മൊത്തം 12.4 ലക്ഷം ചിത്രം നേടിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍ണിവല്‍ സിനിമാസിന്റൈ കേരള തിയ്യേറ്ററുകളില്‍ നിന്നുമായി 76 ഷോകളാണ് സിനിമയ്ക്കുണ്ടായിരുന്നത്. രണ്ട് ദിവസം കൊണ്ട് ഇവിടെ നിന്നും ചിത്രം 30.67 ലക്ഷം നേടിയതായും അറിയുന്നു.

മമ്മൂക്കയ്‌ക്കൊപ്പം യുവതാരങ്ങളും

മമ്മൂക്കയ്‌ക്കൊപ്പം യുവതാരങ്ങളും

ഛത്തീസ്ഗഢിലെ മാവായിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. മുന്‍പ് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെ ആസ്പദമാക്കി കൊണ്ടായിരുന്നു ഉണ്ട എന്ന സിനിമ ആരംഭിച്ചിരുന്നത്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം പ്രേമേയം തന്നെയാണ് ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മമ്മൂക്കയ്‌ക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X