ഡമ്മി ഉണ്ട കൊടുത്തത് എട്ടിന്റെ പണി!! ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിമാനത്താവളത്തിൽ കുടുങ്ങി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്തമായ ഉണ്ടയുടെ അണിയറ പ്രവർത്തകർ കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ കുടുങ്ങി. അണിയറ പ്രവർത്തകരായ ഒരാളുടെ ബാഗിൽ നിന്ന് ബുള്ളറ്റ് രൂപത്തിലുള്ള വസ്തുവാണ് അണിയറ പ്രവർത്തകരെ കുടുക്കിയത്. സുരക്ഷ വിഭാഗം നടത്തിയ സ്ക്രീനിങ്ങിനിടെയാണ് അണിയറ പ്രവർത്തകന്റെ ബാഗിൽ നിന്ന് ബുളളറ്റ് രൂപത്തിലുളള സംഭവം കണ്ടെത്തിയത്. ഇതാണ് സംഭവങ്ങൾക്ക് അടിസ്ഥാനം.

unda

തൃശ്ശൂരിൽ നിന്ന് ഷൂട്ടിങ്ങിന് ശേഷം കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴി ഛത്തീസ്ഗഢിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബാഗിൽ നിന്ന് ഡമ്മി ബുള്ളറ്റ് കണ്ടെടുത്തോടെ സുരക്ഷ ഉദ്യോഗസ്ഥർ പോലീസിനു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ ആയുധസേന വിഭാഗം എത്തി പരിശോധന നടത്തിയപ്പോഴാണ് ഇവ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് സംഘത്തിന് പോകാൻ അനുമതി ലഭിച്ചത്.

മാധ്യമത്തിൽ വാർത്ത വന്നതോടെ ട്രോൾ രൂപത്തിൽ ഉണ്ടയുടെ അണിയറ പ്രവർത്തകർ തന്നെ വാർത്ത പങ്കുവെച്ചിട്ടുണ്ട്. ആടിലെ ഒരു രംഗമാണ് പങ്കുവെച്ചിരിക്കുന്നത്. നമ്മൾ പോലും അറിയാതെ അധോലോകമായി കഴിഞ്ഞു എന്ന രസകരമായ ഡയലോഗായിരുന്നു അണിയറ പ്രവർത്തകർ പങ്കുവെച്ചത്. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന്റെ സംവിധായകൻ ഖലീദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X