For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിന്റെ താരരാജാക്കന്മാരില്‍നിന്നും ഉണ്ടയുടെ ടീസര്‍! ആകാംക്ഷയോടെ ആരാധകര്‍! കാണൂ

  |
  ഉണ്ടയുടെ ടീസറിനെ പുറത്തിറക്കുന്നത് BIG M's

  മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. വ്യത്യസ്തതരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് ഇരുവരും മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പരസ്പരം കൂടെനിന്നും പിന്തുണച്ചുമാണ് സൂപ്പര്‍ താരങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ തുടരുന്നത്.

  സുഡാനി ഫ്രം നൈജീരിയക്ക് വീണ്ടുമൊരു അവാര്‍ഡ്! മികച്ച സിനിമയ്ക്കുളള പത്മരാജന്‍ പുരസ്‌കാരം ചിത്രത്തിന്

  മോഹന്‍ലാലിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫറിനെ പിന്തുണച്ചു കൊണ്ട് മമ്മൂട്ടി എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.ലൂസിഫറിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നത് മമ്മൂട്ടിയായിരുന്നു. മാത്രമല്ല മോഹന്‍ലാലിന്റെ മുന്‍ ചിത്രമായ ഒടിയനു വേണ്ടി വോയിസ് ഓവര്‍ നല്‍കാനും മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ ഉണ്ടയ്ക്കുവേണ്ടി മോഹന്‍ലാലും എത്തുകയാണ്.

  ഉണ്ടയുടെ ടീസര്‍

  ഉണ്ടയുടെ ടീസര്‍

  മധുരരാജയുടെ വലിയ വിജയത്തിന് ശേഷം മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഉണ്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കമുളളത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

   മോഹന്‍ലാലും മമ്മൂട്ടിയും

  മോഹന്‍ലാലും മമ്മൂട്ടിയും

  എല്ലാവരും ആകാംക്ഷകയോടെ കാത്തിരിക്കുന്ന ഉണ്ടയുടെ ടീസര്‍ റിലീസ് ചെയ്യുന്നത് മോഹന്‍ലാലാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഒരേസമയം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ഇന്ന് വൈകുന്നേരം(മെയ് 16) ഏഴ് മണിക്കാണ് ഉണ്ടയുടെ ടീസര്‍ പുറത്തിറങ്ങുന്നത്. ഈദ് റിലീസായി എത്തുന്ന ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

  ആക്ഷന്‍ കോമഡി ചിത്രം

  ആക്ഷന്‍ കോമഡി ചിത്രം

  ആക്ഷന്‍ കോമഡി ചിത്രമായ ഉണ്ടയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു നേരത്തെ ഒന്നൊന്നായി പുറത്തുവന്നിരുന്നത്. സിനിമയില്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരായി എത്തുന്ന യുവതാരങ്ങളുടെ പോസ്റ്ററുകള്‍ ആദ്യം പുറത്തുവന്നപ്പോള്‍ പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും എത്തിയിരുന്നത്.

  ജൂണ്‍ ആറിന്

  ജൂണ്‍ ആറിന്

  സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂക്കയുടെ സിനിമ വരുന്നത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് മൂവി മിലിയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ഉണ്ട നിര്‍മ്മിക്കുന്നത്.

  ആണുങ്ങള്‍ക്കെതിരായ മോശം പദപ്രയോഗം! സംഭവത്തില്‍ തപ്‌സി പന്നുവിന്റെ വിശദീകരണമിങ്ങനെ! കാണൂ

  സുഡാനി ഫ്രം നൈജീരിയക്ക് വീണ്ടുമൊരു അവാര്‍ഡ്! മികച്ച സിനിമയ്ക്കുളള പത്മരാജന്‍ പുരസ്‌കാരം ചിത്രത്തിന്

  English summary
  unda movie teaser launch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X