മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം! മധുരരാജയുടെ റിലീസ് ദിവസം ഉണ്ട ടീസറും
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മമ്മൂക്ക പോലീസ് ഓഫീസറുടെ റോളില്‍ വീണ്ടുമെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മധുരരാജയുടെ റിലീസ് ദിവസമായിരിക്കും ഉണ്ടയുടെ ടീസര്‍ പുറത്തിറങ്ങുകയെന്നാണ് അറിയുന്നത്.

എപ്രില്‍ 12നാണ് മധുരരാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഉണ്ടയുടെ ഫസ്റ്റ്‌ലുക്ക് എപ്രില്‍ ആദ്യ വാരം പുറത്തിറങ്ങുമെന്നും അറിയുന്നു. ഒരു കോമഡി ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഉണ്ടയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണിയെന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്.
വയനാട്,മൈസൂര്‍,ഛത്തീസ്ഗഡ് തുടങ്ങിയവിടങ്ങിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. വിനയ് ഫോര്‍ട്ട്,ഷൈന്‍ ടോം ചാക്കോ,ജേക്കബ് ഗ്രിഗറി,അര്‍ജുന്‍ അശോകന്‍, റോണി ഡേവിഡ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.


Click it and Unblock the Notifications