ആകാംക്ഷകള്‍ക്ക് വിരാമമിട്ട് മെഗാസ്റ്റാര്‍ ചിത്രം പ്രേക്ഷകരിലേക്ക്! ഉണ്ടയുടെ ട്രെയിലര്‍ ജൂണ്‍ അഞ്ചിന്

By Midhun Raj

മധുരരാജയുടെ നൂറ് കോടി നേട്ടത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ കരിയറിലെ വലിയ വിജയമായിട്ടാണ് സിനിമ മാറിയിരിക്കുന്നത്. മധുരരാജയുടെ വിജയത്തിന് ശേഷം നിരവധി സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെതായി ഏറെനാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഉണ്ട.

കാത്തിരിപ്പിന് വിരാമമിട്ട് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഉണ്ടയുടെ ട്രെയിലര്‍ റിലീസ് സംബന്ധിച്ചുളള വിവരം പുറത്തുവന്നിരുന്നു.

ഉണ്ടയുടെ റിലീസ്

ഉണ്ടയുടെ റിലീസ്

ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. മെഗാസ്റ്റാറിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമ തന്നെയായിരിക്കും ഉണ്ടയെന്നാണ് അറിയുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈദ് റീലിസായി ഉണ്ട എത്തുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ജൂണ്‍ പതിനാലിനാണ്

ജൂണ്‍ പതിനാലിനാണ്

എന്നാല്‍ പിന്നീട് മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ജൂണ്‍ പതിനാലിനാണ് ഉണ്ട ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സെന്‍സറിംഗില്‍ വന്ന പ്രശ്നങ്ങള്‍ കാരണമാണ് സിനിമ വൈകിയതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

സിനിമയുടെ ട്രെയിലര്‍

സിനിമയുടെ ട്രെയിലര്‍

അതേസമയം ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ നാളെയാണ് പുറത്തിറങ്ങുന്നത്. ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് ഉണ്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങുമെന്ന് അറിയുന്നു. ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. മധുരരാജ പോലെ ഉണ്ടയും തരംഗമാകുമോയെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠനായി

സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠനായി

സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠനായി മമ്മൂക്ക എത്തുന്ന ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്യുന്നത്. അനുരാഗ കരിക്കിന്‍ വെളളം എന്ന ചിത്രത്തിനു ശേഷമാണ് സംവിധായകന്‍ പുതിയ സിനിമയുമായി എത്തുന്നത്. ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് ഏരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോകുന്ന പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

നിരവധി യുവതാരങ്ങളും

നിരവധി യുവതാരങ്ങളും

മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ നിരവധി യുവതാരങ്ങളും ഉണ്ടയില്‍ അഭിനയിക്കുന്നുണ്ട്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായിട്ട് എത്തുന്നത്. മെഗാസ്റ്റാറിനെ നായകനാക്കിയുളള ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X