ആസിഫ് അലിക്കായി നസ്രിയയും ഫഹദ് ഫാസിലും ഒരുമിച്ചെത്തുന്നു! താരദമ്പതികള്‍ പുറത്തുവിടുന്ന സര്‍പ്രൈസ്?
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു ഈ താരം അരങ്ങേറിയത്. വില്ലത്തരമായാലും സ്വഭാവികത നിറഞ്ഞ കഥാപാത്രമായാലും നായകവേഷത്തിലായാലും താന്‍ നിറഞ്ഞാടുമെന്ന് താരം തെളിയിച്ചിരുന്നു. നായകവേഷത്തില്‍ അഭിനയിച്ച് വരുന്നതിനിടയില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താനെന്ന് ആസിഫ് നേരത്തെ പറഞ്ഞിരുന്നു. അണ്ടര്‍വേള്‍ഡാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.
അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പുറത്തുവന്നത്. ടീസറിന് പിന്നാലെയായി ചിത്രത്തിലെ ഗാനവും പുറത്തുവരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംയുക്ത മേനോന്‍, മുകേഷ്, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

അണ്ടര്‍വേള്‍ഡിലെ ഗാനം പുറത്തിറങ്ങുന്നുവെന്ന വിവരം പങ്കുവെച്ച് ആസിഫ് അലിയും എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താരദമ്പതികളായ നസ്രിയ നസീമും ഫഹദ് ഫാസിലുമാണ് ഫേസ്ബുക്ക് പേജിലൂടെ സിനിമയിലെ ഗാനം പുറത്തുവിടുന്നത്. നീണ്ട ഇടവേള അവസാനിപ്പിച്ച് കൂടെയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്. അന്‍വര്‍ റഷീദിന്റെ ട്രാന്‍സില്‍ ഇരുവരും ഒരുമിച്ചെത്തുന്നുണ്ട്. ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











