ഓഹോ.. ഇവരൊക്കെയാണോ അധോലോക നായകന്മാര്‍, ആസിഫിന്റെ അണ്ടര്‍ വേള്‍ഡ് ഇതാ..
ഉയരെ, വയറസ് തുടങ്ങി തുടര്‍ച്ചയായി വിജയങ്ങള്‍ നല്‍കിയ ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമായ അണ്ടര്‍ വേള്‍ഡിന്റെ ടീസര്‍ പുറത്തുവിട്ടു. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ളതാണ് 59 മിനിട്ട് ദര്‍ഘ്യമുള്ള ടീസര്‍. ആസിഫ് അലിയ്ക്കപ്പം മുകേഷ്, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെയുമാണ് പരിചയപ്പെടുത്തിയിരിയ്ക്കുന്നത്. തീര്‍ത്തുമൊര ആക്ഷന്‍ ഡ്രാമയാണ് ചിത്രമെന്ന് ടീസറില്‍ നിന്നും വ്യക്തമാകുന്നു.
അരുണ്‍ കുമാര്‍ അരവിന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ പാവാട, ദുല്‍ഖറിന്റെ സിഐഎ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി പേന ചലിപ്പിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഈ അധോലോക കഥയുടെയും തിരക്കഥാകൃത്ത്.

ഡി14 എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് അലക്‌സ് ജെ പണിക്കലാണ്. ഫ്രൈഡെ ഫിലിം ഹൌസാണ് ചിത്രം വിതരണത്തിനെടുത്തിരിയ്ക്കുന്നത്. യക്‌സന്‍ ഗ്രേ പെരേരയും നേഹ നായരുമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.


Click it and Unblock the Notifications











