പ്രഭാസ് സംതൃപ്തനല്ല, സാഹോ റീ-ഷൂട്ട് നടത്തുന്നു?

Recommended Video

പ്രഭാസ് സംതൃപ്തനല്ല, സാഹോ റീ-ഷൂട്ട് നടത്തുന്നു?

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് സാഹോ. സജീത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴിലും ഹിന്ദിയിലുമായിട്ടാണ് റിലീസ് ചെയ്യുന്നത്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ 2019 ആഗസ്റ്റ് 15 ന് സാഹോ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോള്‍ നായകന്‍ പ്രഭാസ് ഒട്ടും സംതൃപ്തനല്ല എന്നാണ് അറിയുന്നത്.

 saaho

ചിത്രത്തിന്റെ ഔട്ട്പുട്ട് നന്നായില്ല എന്നാണത്രെ പ്രഭാസ് പറയുന്നത്. ചിത്രത്തിലെ ചില രംഗങ്ങളൊക്കെ റീ-ഷൂട്ട് നടത്തണം എന്ന് പ്രഭാസ് സംവിധായകനോട് പറഞ്ഞു. അതിന് വേണ്ടി ഹൈദരബാദില്‍ വീണ്ടും സെറ്റിടും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ബാഹുബലിയ്ക്ക് ശേഷം താരമൂല്യം കൂടിയ പ്രഭാസിന് സാഹോ ഒരു വന്‍ വിജയമായിരിക്കണം എന്നത് നിലനില്‍പിന്റെ പ്രശ്‌നമാണ്. അതാണ് ഇത്രയേറെ സമയമെടുത്ത് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും.

വളരെ അധികം വിഷ്വല്‍ എഫക്ടും ഗ്രാഫിക്‌സും ടെക്‌നോളജിയുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രമാണ് സാഹോ. ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. നെയില്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറഫ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാവുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X