»   » എന്റെ നെഞ്ചത്ത് വച്ചാണല്ലേ സംവിധാനം പഠിക്കുന്നത്, ഡബ്ബിങിനെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞത്

എന്റെ നെഞ്ചത്ത് വച്ചാണല്ലേ സംവിധാനം പഠിക്കുന്നത്, ഡബ്ബിങിനെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞത്

Posted By: Sanviya
Subscribe to Filmibeat Malayalam

ഫാസിലിന്റെ സംവിധാനത്തില്‍ 1976-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൂവിന് പുതിയ പൂന്തെന്നല്‍. മമ്മൂട്ടി, നാദിയ മൊയ്തു, സുരേഷ് ഗോപി, സുജിത എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്ന സമയത്തായിരുന്നു സംഭവം. തുടക്കം ഇങ്ങനെ.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫാസിലിന്റെ അച്ഛന്‍ മരണപ്പെടുന്നത്. ഷൂട്ടിങ് പാതിയാക്കി ഫാസില്‍ വീട്ടിലേക്ക് പോയി. എന്നാല്‍ ഓണത്തിന് റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു അത്.

അതുകൊണ്ട് തന്നെ ഫാസിലിന് ഷൂട്ടിങ് മറ്റൊരാളുടെ കൈയ്യില്‍ ഏല്‍പ്പിക്കാതെ പറ്റില്ല. അങ്ങനെ അസോസിയേറ്റ് ഡയറക്ടേഴ്‌സിനോട് കാര്യം പറഞ്ഞു. പക്ഷേ പേടിയാണെന്ന ഒറ്റ കാരണത്താല്‍ അവരും പിന്മാറി.

പിന്നീടാണ് സിദ്ദിഖ് ലാലിനെ വിളിച്ച് കാര്യം പറയുന്നത്. അവര്‍ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അവര്‍ ക്യാമറയ്ക്ക് പിന്നിലിരുന്ന് ആദ്യമായി സ്റ്റാര്‍ട്ടും കട്ടും പറഞ്ഞു. മമ്മൂട്ടിയ്ക്ക് മറ്റ് ചിത്രങ്ങളുടെ തിരക്കുള്ളതിനാല്‍ പെട്ടന്ന് ഷോട്ടുകളെല്ലാം എടുത്ത് മമ്മൂട്ടിയെ പറഞ്ഞ് അയച്ചു. പക്ഷേ ചിത്രത്തിലെ ചില ഷോട്ടുകളും എടുത്തിരുന്നില്ല. പിന്നീട് സംഭവിച്ചത്.

മമ്മൂട്ടിക്ക് പകരക്കാരനെ വച്ചു

സെറ്റില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെ വിളിച്ചാണ് ചിത്രത്തിലെ വിട്ടു പോയ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. മമ്മൂട്ടിയുടെ ഡ്യൂപ്പാക്കി മാറ്റി ഫെയ്‌സ് കാണാത്ത രീതിയിലാണ് ഷൂട്ട് ചെയ്തത്.

ഡബിങില്‍ കണ്ടുപിടിച്ചു

ചിത്രത്തിന്റെ ഡബ്ബിങിന് വന്നപ്പോള്‍ മമ്മൂട്ടി സംഭവം കണ്ടു പിടിച്ചു.

എന്റെ നെഞ്ചത്ത് വച്ചാണല്ലേ

വലിയ ഒച്ചപാടും ബഹളവും പ്രതീക്ഷിച്ച സിദ്ദിഖിനോടും ലാലിനോടും മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ. നിങ്ങള്‍ എന്റെ നെഞ്ചത്ത് വച്ചാണല്ലേ സംവിധാനം പഠിക്കുന്നത്.

ഷോട്ടുകള്‍ നന്നായിട്ടുണ്ട്

എന്തായാലും ഷോട്ടുകള്‍ എല്ലാം നന്നായിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മുക്കയുടെ ഫോട്ടോസിനായി...

English summary
Unknown factors about Pooviniu Puthiya Poothennal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam