ഈ നായികമാരുടെ ചിരിയ്ക്ക് പിന്നില്‍ കണ്ണീരിന്‍റെ കഥയുണ്ട്

By Meera Balan

ചലച്ചിത്ര താരങ്ങള്‍ അഭിനയ ശേഷി മാത്രം കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ടിരുന്ന കാലം കഴിഞ്ഞു. ഇവര്‍ക്കിടയില്‍ തന്ന നല്ല ഗായകര്‍, നര്‍ത്തകര്‍, എഴുത്തുകാര്‍, എന്നിവരുണ്ട്. എന്നാല്‍ ഇതിനെപ്പറ്റിയൊന്നും അധികം ആര്‍ക്കും അറിയില്ല. ഇപ്പോള്‍ വെള്ളിത്തിരയില്‍ കാണുന്ന സൂപ്പര്‍ നായികമാര്‍ പോലും ഒട്ടേറെ കയ്പ്പേറിയ അനുഭവങ്ങള്‍ കടന്നാണ് എത്തുന്നത്.

മാധുരി ദീക്ഷിത്ത് എന്ന 100 വാട്ട് പുഞ്ചിരിയുടെ ഉടമയെ എങ്ങനെയാണ് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ മറക്കുക. മനോഹരമായി പുഞ്ചിരിയ്ക്കുന്നുണ്ടെങ്കിലും ഈ താരങ്ങളുടെ ചിരിയ്ക്ക് പിന്നില്‍ കണ്ണീരിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട്. അത്തരം ചില കഥകളിലേയ്ക്ക്

മാധുരി ദീക്ഷിത്ത്

ഈ നായികമാരുടെ ചിരിയ്ക്ക് പിന്നില്‍ കണ്ണീരിന്‍റെ കഥയുണ്ട്

എപ്പോഴും പുഞ്ചിരിയോടെ മാത്രം കാണുന്ന താരമാണ് മാധുരി ദീക്ഷിത്ത്. മികച്ച നര്‍ത്തകി കൂടിയാണ് ഇവര്‍. ബോളിവുഡിനെ തന്നെ അടക്കിവാണ താരറാണി. എന്നിട്ടോ ഒരിയ്ക്കല്‍ പോലും താന്‍ ആഗ്രഹിച്ച നൃത്ത പ്രാധാന്യമുള്ള വേഷം മാധുരിയ്ക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല സുന്ദരിയെന്ന് മറ്റുള്ളവര്‍ വാഴ്ത്തുമ്പോഴും മാധുരിയ്ക്ക് ശ്രീദേവിയെ പോലെ ആകാനാണ് ഇഷ്ടം. ഹം ആപ്‌കേ ഹേ കോന്‍ എന്ന സല്‍മാന്‍ ചിത്രത്തില്‍ 27,535,729 രൂപയാണ് മാധുരിയ്ക്ക് പ്രതിഫലം നല്‍കിയത്. 1994 ലാണ് ഇതെന്ന് ഓര്‍ക്കണം

വിദ്യ ബാലന്‍

ഈ നായികമാരുടെ ചിരിയ്ക്ക് പിന്നില്‍ കണ്ണീരിന്‍റെ കഥയുണ്ട്

വിദ്യയ്ക്ക് ഇപ്പോള്‍ നല്ല കാലമാണ്. എന്നാല്‍ ഒരു കാലത്ത് ഇതല്ലായിരുന്നു അവസ്ഥ. വിദ്യ നായികയാകാമെന്നേറ്റ പല ചിത്രങ്ങളും പാതി വഴിയ്ക്ക് മുടങ്ങുക അല്ലെങ്കില്‍ അവസാന നിമിഷത്തില്‍ ചിത്രത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു അവസ്ഥ. ഭാഗ്യം കെട്ട നടിയെന്ന വിളിപ്പേരുമായി. എന്നാല്‍ അവിടെയൊന്നും വിദ്യ തളര്‍ന്നില്ല. വിധു വിനമോദ് ചോപ്രയുടെ പരിണിതിയിലൂടെ വിദ്യ ബോളിവുഡിലെത്തി. ഈ ചിത്രത്തിനായി പോലും 40 സ്‌ക്രീന്‍ ടെസ്റ്റുകളും 17 മേക്കപ്പ് ഷൂട്ടുകളും നടത്തേണ്ടി വന്നു. വിദ്യയുടെ വിജയത്തിന് പിന്നിലും കയ്‌പ്പേറിയ ഒരു ഭൂതകലാമുണ്ടെന്ന് മനസിലായില്ലേ

പ്രിയങ്ക ചോപ്ര

ഈ നായികമാരുടെ ചിരിയ്ക്ക് പിന്നില്‍ കണ്ണീരിന്‍റെ കഥയുണ്ട്

തനിയ്ക്കായി ലഭിച്ച അവസരങ്ങള്‍ കണ്‍ മുന്നില്‍ നഷ്ടപ്പെടുമ്പോഴും പ്രിയങ്ക എന്ന സൗന്ദര്യ റാണി തളര്‍ന്നില്ല. അവസരങ്ങള്‍ക്കായി അലയാതെ കിട്ടിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം നടത്തി. ഇപ്പോള്‍ മേരികോം എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താനൊരുങ്ങുയാണ് പ്രിയങ്ക

ദീപിക പദുകോണ്‍

ഈ നായികമാരുടെ ചിരിയ്ക്ക് പിന്നില്‍ കണ്ണീരിന്‍റെ കഥയുണ്ട്

ഓം ശാന്തി ഓം എന്ന ചിത്രം മികച്ച തുടക്കം നല്‍കിയെങ്കിലും ദീപിക എന്ന നടി തഴയപ്പെട്ടു. ബോളിവുഡില്‍ നിന്ന് തന്നെ ഏറെക്കുറെ അപ്രസക്തയായി. എന്നാല്‍ തനിയ്ക്ക് ലഭിച്ച ചിത്രങ്ങളില്‍ കഠിനാധ്വാനം കൊണ്ട് വിജയത്തിലെത്തിയ്ക്കുകയായിരുന്നു താരം. ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് ദീപിക

കത്രീന കൈഫ്

ഈ നായികമാരുടെ ചിരിയ്ക്ക് പിന്നില്‍ കണ്ണീരിന്‍റെ കഥയുണ്ട്

മറ്റ് കുട്ടികളെപ്പോലെ അത്ര നല്ല ഒരു കുട്ടിക്കാലം കത്രീനയ്ക്ക് ഇല്ലായിരുന്നു. ചെറുപ്പം മുതലേ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി. 14മത്തെ വയസില്‍ മോഡലിംഗ് രംഗത്തെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X