twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയേറ്ററുകളിൽ 50 ശതമാനം പേർക്ക് പ്രവേശനം, ഓക്ടോബർ 15 ന് മുതൽ തുറക്കും, മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

    |

    കൊവിഡ് പ്രതിസന്ധിഏറ്റവും കൂടുതൽ ബാധിച്ച മേഖലയായിരുന്നു സിനിമ .കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ചിത്രീകരണം നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. ഇത് സിനിമാമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ എട്ട് മാസക്കാലമായി അടച്ചിട്ടിരുന്നു തിയേറ്ററുകളും മൾട്ടിപ്ലക്സുകളും ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കും. കേന്ദ്രസർക്കാർ ഇതിനായുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അൺലോക്ക് 5.0 യോട് അനുബന്ധിച്ചാണ് ഒക്ടോബർ 15 മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. സർക്കാർ പുറത്തിറക്കിയ കർശന നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാകും തിയേറ്ററുകൾ തുറക്കുക.

    Cinema theatres

    സർക്കാർ പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച്, 50 ശതമാനം ആളുകൾ മാത്രമേ പ്രവേശനനുമതിയുള്ളൂ. സമൂഹിക അകലം പാലിച്ച് വേണം സീറ്റുകൾ ക്രമീകരിക്കാൻ. കൂടാതെ ഇടവേളകളിലെ ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. തിയേറ്ററുകളിൽ സ്ക്രീനിംഗുകളുടെ പ്രദർശന സമയം ബോക്സ് ഓഫീസ് കൌണ്ടറുകൾ സ്ഥാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട് . തിയേറ്ററുകളിൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താനാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിട്ടുള്ള മറ്റൊരു നിർദേശം. കൂടാതെ കൗണ്ടറുകളിലെ തിരക്ക് ഒഴുവാക്കുന്നതിന് വേണ്ടി മുൻകൂട്ടിയുള്ള ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവ ദിവസത്തിൽ എല്ലാസമയവും തുറന്നുപ്രവർത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് വേണ്ടി ഫ്ലോർ മാർക്കറുകളും ഉപയോഗിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

    ആളുകൾ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ഉപയോഗിക്കനും കേന്ദ്രസർക്കാർ നിർദേശിക്കുന്നുണ്ട്. എല്ലാ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഹാൻഡ് സാനിറ്റൈസറുകൾ തയ്യാറാക്കി വെയ്ക്കാനും പ്രവേശിക്കുന്നതിന് മുമ്പായി തെർമൽ സ്കാനറുകൾ ഉപയോഗിച്ച് സ്കാനിംഗ് നടത്താനും നിർദേശമുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. എന്തെങ്കിലും രോഗാവസ്ഥയുണ്ടെങ്കിൽ തിയറ്ററുകളിൽ എത്തുന്നവർ എല്ലാവരും ആരോഗ്യനിലയെക്കുറിച്ച് നിരീക്ഷിക്കേണ്ടതുണ്ട്. ആളുകളുടെ കോണ്ടാക്ട് വിശദാംശങ്ങൾ എടുക്കുമെന്നും വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

    Recommended Video

    തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

    തിയേറ്ററുകളിൽ പാക്ക് ചെയ്ത ഭക്ഷണം സാധനം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഭക്ഷണത്തിനും പാനീയങ്ങൾക്കും ഒന്നിലധികം വിതരണ കൗണ്ടറുകൾ സിനിമാ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലുമുണ്ടാകും. എയർകണ്ടീഷണറിന്റെ താപനില 24 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കണം. മാസ്ക് ധരിക്കുന്നത്, സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുന്നത്, കൈകളുടെ ശുചിത്വം പാലിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സ്ക്രീനിംഗിന് മുമ്പായും ഇന്റർവെൽ സമയത്തും അനൌൺസ്മെന്റുകൾ നടത്തേണ്ടതുണ്ട്.

    Read more about: cinema സിനിമ
    English summary
    Unlock 5.0: Cinema theatres To Reopen From October 15, Central Announces SOPs
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X