'എന്തിന് ഇത്രയേറെ സർപ്രൈസ്? ബോറാകുന്നു! ഇഷ്ടം കൊണ്ട് പറയുകയാണ്'; നിഹാലിനോടും പ്രിയയോടും ആരാധകർ

സോഷ്യൽമീഡിയകളിൽ സജീവമായ ദമ്പതികളാണ് അഭിനേതാക്കളായ നിഹാൽ പിള്ളയും പ്രിയ മോഹനും. പൂർണിമയുടെ സഹോദരി എന്നതിലുപരി ഒരിടക്ക് സീരിയലുകളിൽ സജീവമായിരുന്ന നടിയാണ് പ്രിയ. നിഹാലും മോഡലിങും സിനിമാ അഭിനയവുമയി പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ നിഹാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഹാപ്പി ഫാമിലി എന്ന പേരിൽ ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനൽ നടത്തിവരികയാണ്. യാത്രകളെ സ്നേഹിക്കുന്ന ഇരുവരും ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തി അതിന്റെ വ്ലോ​ഗുകൾ ഒട്ടും ഭം​ഗി ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്.

അടുത്തിടെ ക്രൂയിസിൽ യാത്ര ചെയ്തപ്പോൾ പിസയ്ക്ക് അകത്ത് നിന്ന് ലെഡ്ഡ് കിട്ടിയ വീഡിയോ നിഹാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അശ്രദ്ധമായിട്ടാണ് കാര്യങ്ങൾ ക്രൂയിസിൽ കൈകാര്യം ചെയ്തതെന്നും കുഞ്ഞുങ്ങൾ അശ്രദ്ധയോടെ കഴിച്ചിരുന്നെങ്കിൽ അപകടം പോലും സംഭവിക്കുമായിരുന്നിട്ടും വേണ്ടത്ര കാര്യമായി ജീവനക്കാർ പ്രതികരിച്ചില്ലെന്നും വീഡിയോയിലൂടെ നിഹാൽ പറഞ്ഞിരുന്നു. ഇപ്പോൾ കുടുംബസമേതം പുതിയ യാത്ര പുറപ്പെട്ടിരിക്കുകയാണ് നിഹാലും പ്രിയയും മകൻ വേദുവും.

എന്തിനാണ് ഇത്ര സർപ്രൈസ്?

ദിവസവും വ്ലോ​ഗുകൾ പങ്കുവെക്കാറുള്ള ഇരുവരും പുതിയ യാത്ര എങ്ങോട്ടാണ് എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഒരു സ്ഥലത്തേക്കാണ് യാത്രയെന്നും ഏറെ നാളുകളായി ആ സ്ഥലത്തേക്ക് ഒരു യാത്ര ആ​ഗ്രഹിച്ചിരുന്നതാണെന്നും നിഹാലും പ്രിയയും വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ എവിടേക്കാണ് പോകുന്നത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്ഥലം ഏതാണെന്ന് വെളിപ്പെടുത്താത്തതിലുള്ള നീരസമാണ് ഇപ്പോൾ ഇരുവരുടേയും വ്ലോ​ഗിന്റെ ആരാധകർ കമന്റായി കുറിച്ചിരിക്കുന്നത്. വളരെ അധികം താൽപര്യത്തോടെയാണ് നിഹാൽ-പ്രിയ വ്ലോ​ഗുകൾ കാണുന്നതെന്നും എന്നാൽ ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നതിന് ഇത്രയേറെ സസ്പെൻസ് വെക്കുന്നത് ബോറാകുന്നുണ്ട് എന്നുമാണ് ആരാധകർ കമന്റ് ചെയ്തത്.

വ്ലോ​ഗുകൾ കാണാനുള്ള താൽപര്യം കുറയും

'നിങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോഴെങ്കിലും എങ്ങോട്ടാണ് പോകുന്നത് എന്ന് വെളിപ്പെടുത്തണമായിരുന്നു. നിങ്ങളുടെ വ്ലോഗുകൾ കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരു ഗൈഡ് പോലെയായിരിക്കുമെന്ന് നിങ്ങൾ എപ്പോഴും പറയാറുണ്ട്. യാത്രയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും തുടക്കം മുതൽ കാണാനും മനസിലാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു, സസ്പെൻസ് നല്ലതാണ് പക്ഷെ ഇത്തവണത്തേത് ഏഷ്യാനെറ്റിലെ സീരിയൽ പോലെ ആയി പോയി, ദിലു നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് വ്ലോഗ് കാത്തിരുന്ന് കാണുന്നത്. എന്തോ നിങ്ങൾ തന്നെ ആ താൽപര്യം കളയുന്നു' എന്നിങ്ങനെയാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. നിഹാൽ-പ്രിയ വീഡിയോകൾ എല്ലാ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.

Recommended Video

Indrajith Response After Aaha Special Show | FilmiBeat Malayalam
വേദുവിന്റെ പുത്തൻ ഹെയർസ്റ്റൈൽ

കഴിഞ്ഞ ദിവസാണ് കാൻസർ രോ​ഗികൾക്ക് വേണ്ടി ഇരുവരും മകൻ വേദുവിന്റെ നീളൻ മുടി മുറിച്ച് ദാനം ചെയ്തത്. അവൻ ജനിച്ചപ്പോൾ മുതൽ മുടി വളർത്തി വരികയായിരുന്നുവെന്നും ആദ്യമായാണ് അവന്റെ മുടിയിൽ കത്രിക വെച്ചതെന്നും ആദ്യം മുടി മുറിക്കുമ്പോൾ അത് എന്തെങ്കിലും നല്ല കാര്യത്തിന് വേണ്ടി ആയിരിക്കണമെന്ന നിർബന്ധമുണ്ടായിരുന്നുവെന്നും നിഹാൽ വെളിപ്പെടുത്തിയിരുന്നു. നീളൻ മുടി മുറിച്ച ശേഷമുള്ള വേദുവിന്റെ പുതിയ ഹെയർസ്റ്റൈലും വീഡിയോയിൽ കാണിക്കുന്നുണ്ട്. കൊറിയക്കാരായ കുഞ്ഞുങ്ങളുടെ മുടി പോലെയാണ് മുറിച്ചിരിക്കുന്നതെന്നും. ഇപ്പോൾ വേദു കൊറിയൻ ബേബി ആയി എന്നെല്ലാം വീഡിയോയിൽ നിഹാൽ പറയുന്നുണ്ട്. ഹേറ്റേഴിസില്ലാത്ത വ്ലോ​ഗേഴ്സ് എന്നാണ് നിഹാലിനേയും പ്രിയയേും വിശേഷിപ്പിക്കാറുള്ളത്. അടുത്തിടെ വേദുവിന്റെ മൂന്നാം പിറന്നാളും താര കുടുംബം ആഘോഷമായി കൊണ്ടാടിയിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഭാ​ഗ്യങ്ങൾ കൊണ്ടുവന്നത് മകനാണെെന്നും അന്ന് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X