റൊമാന്റിക് ത്രില്ലറുമായി ഉണ്ണിയും ജിപിയും എത്തുന്നു
ഉണ്ണി മുകുന്ദനും ജി.പി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ആദ്യമായി ഒന്നിക്കുന്നു. സംവിധായകനായ ജോസ് തോമസിന്റെ പുതിയ ചിത്രത്തിലൂടെയാണ് രണ്ട് യുവതാരങ്ങളും ഒന്നിക്കുന്നത്.
ഇതു വരെ ചിത്രത്തിന് പേരിട്ടിട്ടില്ല. സേതു തിരക്കഥ തയ്യാറാക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്. ഉണ്ണി മുകുന്ദനും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കുട്ടിക്കാലം മുതല്‍ക്കേ ഇരുവരും സുഹൃത്തുക്കളാണ്. ഇവരുടെ കുട്ടിക്കാലത്തിലൂടെ കടന്നു പോകുന്ന ചിത്രം അവരുടെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന സംഭവങ്ങളേയും ചിത്രം ചര്‍ച്ച ചെയ്യുന്നു.
ചിത്രത്തിലെ നായികയെ ഇതു വരെ തീരുമാനിച്ചിട്ടില്ല. മറ്റ് അണിയറ പ്രവര്‍ത്തകരുടേയും കഥാപാത്രങ്ങളുടേയും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
malayalam actor unni mukundan govind padmasurya film ഗോവിന്ദ് പത്മസൂര്യ ഉണ്ണി മുകുന്ദന് സിനിമ മലയാളം


Click it and Unblock the Notifications