പിരിയന്‍ മീശ ഉണ്ണി മുകുന്ദന് പൊല്ലാപ്പായി !
മലയാളത്തിലെ യുവതാരങ്ങളില്‍ അധികം ഹിറ്റുകളൊന്നും സ്വന്തമായി അവകാശപ്പെടാനില്ലാത്ത താരമാണ് ഉണ്ണി മുകുന്ദന്‍. പക്ഷേ മല്ലു സിങ് എന്ന ചിത്രത്തിന്റെ വിജയം മാത്രമാണ് ഉണ്ണിയെ താരമാക്കിമാറ്റിയത്. ഉണ്ണിയ്ക്ക് ഏറെ ആരാധകരുണ്ടിപ്പോള്‍ അഭിനയത്തിനൊപ്പം സൗന്ദര്യവും ആരാധകരെ സൃഷ്ടിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്.
ഇപ്പോള്‍ ഉണ്ണി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ വിക്രം ഷേണായ് എന്ന കഥാപാത്രമായിട്ടാണ് ഉണ്ണിയെത്തുന്നത്. വ്യത്യസ്ത ഗറ്റപ്പുകളുണ്ട് വിക്രം ഷേണായിക്ക് ഇതില്‍ ഒന്ന് പിരിയന്‍ മീശയുള്ള ലുക്കാണ്.

പൊതുവേ ക്ലീന്‍ ഷേവിലോ വെട്ടിയൊതുക്കിയ മീശയുമായിട്ടോ ഒക്കെയാണ് ഉണ്ണി മുകുന്ദനെ കാണാറുള്ളത്. അതുകൊണ്ടുതന്നെ വിക്രമാദിത്യനിലെ മീശലുക്ക് അല്‍പം വ്യത്യസ്തത തോന്നിയ്ക്കുന്നുണ്ട്. പിരിയന്‍ മീശ താരത്തിന് നന്നായി ഇണങ്ങുന്നുവെന്നാണ് പൊതുവേ ആരാധകരുടെ അഭിപ്രായം. പക്ഷേ ഇതുവരെ വലിയ മീശ വച്ചുനടക്കാത്ത തനിയ്ക്ക് വിക്രം ഷേണായിയുടെ മീശ അല്‍പം പൊല്ലാപ്പുണ്ടാക്കിയെന്നാണ് ഉണ്ണി പറയുന്നത്.
തന്റെ മീശലുക്ക് ഫേസ്ബുക്കിലിട്ട് അതിന് കുറിപ്പായിട്ടാണ് ഉണ്ണി അത് കൊണ്ടുനടക്കുന്നതിലെ ബുദ്ധിമുട്ട് വ്യക്തമാക്കിയത്. ജൂലൈ 25നാണ് വിക്രമാദിത്യന്‍ റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദനൊപ്പം ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











