സിനിമയില്ലായിരുന്നെങ്കില്‍ ഉണ്ണി സൈനികനായേനെ!
യുവതാരം ഉണ്ണി മുകുന്ദനേക്കാള്‍ പ്രശസ്തമായിരിക്കുയാണ് ഉണ്ണിയുടെ ബോഡി ബില്‍ഡിങും ഭക്ഷണരീതികളുമെല്ലാം. മികച്ച രീതിയില്‍ ശരീരം സംരക്ഷിയ്ക്കുന്ന ഉണ്ണി ഈ സൗന്ദര്യം ആദ്യം നയാകനായ മല്ലു സിങ് എന്ന ചിത്രത്തിലൂടെ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മലയാളത്തിലെ മികച്ച മസില്‍മാന്‍മാരില്‍ ഒരാള്‍ എന്ന പേര് ഉണ്ണി സ്വന്തമാക്കിക്കഴിഞ്ഞു. ലാല്‍ ജോസ് ഒരുക്കുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഉണ്ണി മുകുന്ദന്‍ പറയുന്നത് സിനിമയില്‍ അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ സൈന്യത്തില്‍ ചേരുമായിരുന്നുവെന്നാണ്.

ഒരുകാലത്ത് ഉണ്ണിയുടെ വലിയ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നുവത്രേ ആര്‍മിയില്‍ ചേരുകയെന്നത്. ഉണ്ണിയുടെ അമ്മയും മകന്‍ സായുധ സേനയില്‍ ചേര്‍ന്നു കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവത്രേ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മലയാളത്തില്‍ ഏറെനാളായി എത്തിയെങ്കിലും സ്വന്തമായി മികച്ചൊരു വിജയം സൃഷ്ടിക്കാന്‍ ഉണ്ണിയ്ക്ക് കഴിഞ്ഞിട്ടില്ല. ദുല്‍ഖര്‍ സല്‍മാനൊപ്പം വരുന്ന വിക്രമാദിത്യന്‍ ഉണ്ണിയ്ക്ക് പുതിയൊരു ഹിറ്റ് സമ്മാനിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം. മമ്മൂട്ടി നായകനാകുന്ന രാജാധി രാജ, എന്തൊരു ഭാഗ്യം തുടങ്ങിയവയാണ് ഉണ്ണിയുടെ പുതിയ ചിത്രങ്ങള്‍.
unni mukundan army young star vikramadithyan ഉണ്ണി മുകുന്ദന്‍ സൈന്യം നടന് യുവതാരം വിക്രമാദിത്യന്‍ രാജാധിരാജ


Click it and Unblock the Notifications