ഉണ്ണി മുകുന്ദന്റെ മസിലെല്ലാം പോയി!
വളരെ കഷ്ടപ്പെട്ടാണ് ഉണ്ണി മുകുന്ദന്‍ തന്റെ മസില്‍ പെരുപ്പിച്ചെടുത്തത്. ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ജിമ്മില്‍ പോയി വര്‍ക്കൗണ്ട് ചെയ്ത് മസില്‍ ഉണ്ടാക്കിയെടുത്തതെങ്കിലും അത് ഉപകരിച്ചത് വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്. മസില്‍ അളിയന്‍ എന്നാണ് ചിത്രത്തില്‍ ഉണ്ണിയെ വിളിയ്ക്കുന്നതുപോലും.
എന്നാല്‍ ഇപ്പോള്‍ ഉണ്ണിയുടെ മസിലെല്ലാം പോയത്രെ. മുഷിന്‍ പരാരി ഒരുക്കുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തിന് വേണ്ടി ഉണ്ണി മസില്‍ കളയുകയായിരുന്നു. ജിമ്മില്‍ പോയി വര്‍കൗട്ട് ചെയ്യുന്നതൊക്കെ താനിപ്പോള്‍ വളരെ മിസ് ചെയ്യുന്നു എന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

വിക്രമാദിത്യന് വേണ്ടി വര്‍ക്കൗട്ട് ചെയ്യുമ്പോഴുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ഉണ്ണി തന്റെ മസില് പോയ കാര്യം പറഞ്ഞത്. അത് തനിക്ക് തിരിച്ച് പിടിയ്ക്കാന്‍ കഴിയുമെന്നും ഉണ്ണി പോസ്റ്റില്‍ പറയുന്നുണ്ട്.
കെഎല്‍10 പത്ത് എന്ന ചിത്രത്തില്‍ അഹമ്മദ് എന്ന സാധാരണക്കാരന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്. ഈ കഥാപാത്രത്തിന് മസില്‍ പിടിക്കേണ്ടതില്ല. കോഴിക്കോടും മലപ്പുറവുമായി നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 15ന് ആരംഭിയ്ക്കും.
ഒരു കോമഡി റൊമാന്റിയ്ക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ചാന്ദ്‌നി ശ്രീധരാണ് ഉണ്ണിയ്ക്ക് നായികയാകുന്നത്. ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍, സുഭിന്‍, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു


Click it and Unblock the Notifications











