ഉണ്ണി മുകുന്ദന്‍ മീശ എടുത്തുകളഞ്ഞു
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന് വേണ്ടി ഉണ്ണി മുകുന്ദന്‍ കൊമ്പന്‍ മീശ വച്ചിരുന്നു. കാണാന്‍ അല്പം തടിയെടുപ്പൊക്കെയുണ്ടെങ്കിലും ഈ മീശ വലിയ തൊല്ലയാണെന്ന് നേരത്തെ ഉണ്ണി പറഞ്ഞിരുന്നു. എന്തായാലും ആ പൊല്ലാപ്പ് ഇപ്പോഴില്ല.
വിക്രമാദിത്യന്റെ ഷൂട്ടിങ് കഴിഞ്ഞയുടനെ തന്നെ ഉണ്ണി പോയി അക്കാര്യം അങ്ങോട്ട് ചെയ്തു. മീശയെടുത്തു. മീശ പൊല്ലാപ്പാണെന്ന് പറഞ്ഞതും ഇപ്പോള്‍ മീശ കളഞ്ഞകാര്യവും ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മകുന്ദന്‍ അറിയിച്ചിരിക്കുന്നത്. മീശയുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ട് അതിന് കുറിപ്പായിട്ടാണ് ഇക്കാര്യം പറഞ്ഞത്.

പൊതുവേ ക്ലീന്‍ ഷേവിലോ വെട്ടിയൊതുക്കിയ മീശയുമായിട്ടോ ഒക്കെയാണ് ഉണ്ണി മുകുന്ദനെ കാണാറുള്ളത്. അതുകൊണ്ടുതന്നെ വിക്രമാദിത്യനിലെ മീശലുക്ക് അല്‍പം വ്യത്യസ്തത തോന്നിയ്ക്കുന്നുണ്ട്. പിരിയന്‍ മീശ താരത്തിന് നന്നായി ഇണങ്ങുന്നുവെന്നാണ് പൊതുവേ ആരാധകരുടെ അഭിപ്രായം. പക്ഷെ മീശയില്‍ തനിക്ക് അമിത പ്രായം തോന്നിക്കുന്നുണ്ടെന്നാണ് ഉണ്ണിയുടെ പക്ഷം.
ഉണ്ണി മുകുന്ദനൊപ്പം ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിലുണ്ട്. ദുല്‍ഖറിനും മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് വിക്രമാദിത്യനില്‍ അല്പം പിരിക്കാന്‍ മാത്രം മീശയൊക്കെയുണ്ട്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.


Click it and Unblock the Notifications











