മിഖായേലില്‍ മാര്‍ക്കോ ജൂനിയറായി കിടിലന്‍ ഗെറ്റപ്പില്‍ ഉണ്ണി മുകുന്ദന്‍! ക്യാരക്ടര്‍ പോസ്റ്റര്‍ കാണൂ
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് മിഖായേല്‍. ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്.
മിഖായേലിലെ ഉണ്ണി മുകുന്ദന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് താരത്തെ കാണിച്ചിരിക്കുന്നത്. മിഖായേലില്‍ മാര്‍ക്കോ ജൂനിയര്‍ എന്നാണ് ഉണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമാ മോഹന്‍ നിവിന്‌റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറാണ് നിവിനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്നത്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമ കൂടിയായിരിക്കുമെന്നും അറിയുന്നു.
ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ടീസറിനു പിന്നാലെ സിനിമയുടെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ജെഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


Click it and Unblock the Notifications