twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മുഹമ്മദിന് അഞ്ച് ലക്ഷം രൂപ നല്‍കി ഉണ്ണി മുകുന്ദന്‍

    |

    വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീട് തകർന്ന യുവാവിന് അഞ്ച് ലക്ഷം രൂപ നൽകി നടൻ ഉണ്ണി മുകുന്ദൻ. മുഹമ്മദ് എന്ന യുവാവിനാണ് താരം അ‌‍ഞ്ച്ലക്ഷം രൂപ നൽകിയത്. ദൃശ്യമാധ്യമങ്ങളിലൂടെയാണ് മുഹമ്മദിന്റെ അവസ്ഥ ഉണ്ണി അറിയുന്നത്.മുഹമ്മദിന് സുഹൃത്തുക്കള്‍ മുഖാന്തരമായിരുന്നു ഉണ്ണി മുകുന്ദന്‍ സഹായം കൈമാറിയത്. സഹദ് മേപ്പാടി എന്ന ആളാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

     unni mukundan

    അദ്ദേഹം ഇപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗം! ഒഴിവാക്കാൻ പറ്റില്ല, മുൻഭർത്താവിനെ കുറിച്ച് നടിഅദ്ദേഹം ഇപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗം! ഒഴിവാക്കാൻ പറ്റില്ല, മുൻഭർത്താവിനെ കുറിച്ച് നടി

    സഹദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
    ഇന്ന് നമ്മുടെ പഞ്ചായത്തില്‍ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാന്‍ സാക്ഷിയായി. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്ന കിളിയന്‍കുന്നത് വീട്ടില്‍ മുഹമ്മദ് ഇക്കയ്ക് സിനിമാതാരം ഉണ്ണി മുകുന്ദന്‍ സഹായമായി നല്‍കിയ 5 ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സുഹൃത്തുക്കള്‍ മുഖാന്തരമായിരുന്നു തുക കൈമാറിയത്.

    പെൺകുട്ടിയെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി! ബിക്കിനിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി, സംവിധായകന്‍ പിടിയിൽപെൺകുട്ടിയെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി! ബിക്കിനിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി, സംവിധായകന്‍ പിടിയിൽ

    ടി.വി ചാനലില്‍ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയില്‍പെട്ട ഉണ്ണി മുകുന്ദന്‍ ഇക്കയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. സുഹൃത്തുക്കള്‍ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദന്‍ ഇക്കയുമായി ഫോണില്‍ സംസാരിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍, വാര്‍ഡ് മെമ്പർ ചന്ദ്രന്‍, എട്ടാം വാര്‍ഡ് Çമെമ്പര്‍ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട്, സൂരജ് വയനാട്, വിഷ്ണു കോഴിക്കോട്, മിഥുന്‍ കോഴിക്കോട്, രജീഷ് കന്മനം എന്നിവര്‍ ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയായി.

    English summary
    unni mukunda gives 5 lakh to a man who lost home in flood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X