»   » സിനിമയിലഭിനയിക്കുന്ന പെണ്ണിനെ വിവാഹം കഴിക്കില്ല!

സിനിമയിലഭിനയിക്കുന്ന പെണ്ണിനെ വിവാഹം കഴിക്കില്ല!

Posted By:
Subscribe to Filmibeat Malayalam

തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് നിത്യാ മേനോനും ഉണ്ണിമുകുന്ദനും ഒന്നിച്ചത്. ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കലും മികച്ച താരജോഡികള്‍ക്കുള്ള പുരസ്‌കാരം ആ വര്‍ഷം ഇരുവര്‍ക്കും ലഭിക്കുകയും ചെയ്തു.

ഇപ്പോള്‍ മലയാള സിനിമയില്‍ ആരാണ് ഏറ്റവും സുന്ദരി എന്ന് ചോദിച്ചാല്‍ ഉണ്ണി പറയും നിത്യാ മേനോനാണെന്ന്. പക്ഷേ അത് വെറും ആരധന മാത്രമാണ്. തനിക്ക് നിത്യയോട് പ്രണയമൊന്നുമില്ലെന്ന് ഉണ്ണി വ്യക്തമാക്കി. ഇത് സാക്ഷ്യപ്പെടുത്താന്‍ സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്.

Unni Mukundan

സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെല്ലാം സുന്ദരികള്‍ തന്നെ. പക്ഷേ, നടിമാരെ വിവാഹം കഴിക്കില്ല. വിവാഹ ശേഷം ഭാര്യ മറ്റൊരാളോടൊപ്പം ആടുന്നതും പാടുന്നതും കണ്ടുകൊണ്ടിരിക്കാനാവില്ല. അത് കണ്ട് കൊണ്ടിരിക്കാനുള്ള വിശാല മനസൊന്നും തനിക്കില്ല. മാത്രമല്ല വിവാഹശേഷം ഇത്തരം സീനുകള്‍ പ്രശ്‌നമുണ്ടാക്കും-ഉണ്ണി പറഞ്ഞു.

അപ്പോഴാണ് ഉണ്ണി നിത്യാ മേനോന്റെ കാര്യം പറഞ്ഞത്. സിനിമയില്‍ ഏറ്റവും വലിയ സുന്ദരി നിത്യാമേനോനാണ്. പക്ഷേ തനിക്ക് നിത്യയോട് പ്രണയമില്ല. അങ്ങനെയൊരു വാര്‍ത്തയുണ്ടെങ്കില്‍ അത് ഗോസിപ്പുകള്‍ മാത്രമാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

English summary
Actor Unni Mukuthan said he doesn't marriage any actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam