»   » പ്രണയ നൈരാശ്യം കൊണ്ട് ഉണ്ണി മുകുന്ദന്‍ മദ്യാപാനി ആയിട്ടില്ല! വാസ്തവത്തില്‍ നടന്നത് ഇതായിരുന്നു!

പ്രണയ നൈരാശ്യം കൊണ്ട് ഉണ്ണി മുകുന്ദന്‍ മദ്യാപാനി ആയിട്ടില്ല! വാസ്തവത്തില്‍ നടന്നത് ഇതായിരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം കേരളം മുഴുവന്‍ ആഘോഷിച്ചത് നടന്‍ ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യത്തെ കുറിച്ച് വന്ന വാര്‍ത്തകളായിരുന്നു. ഉണ്ണി മുനകുന്ദനെ പോലെ ഒരാളെ വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ ആരാണ് ഉണ്ണിയെ വേണ്ടെന്ന് പറഞ്ഞ് പോയത് എന്ന തരത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ അഞ്ച് ഗെറ്റപ്പുകള്‍ ഉടന്‍ കാണാം! അതിന് മുമ്പ് മൂന്ന് സര്‍പ്രൈസ് ഇന്ന് വരുന്നു!!

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ നോക്കിയിരുന്നതായും വലിയൊരു മദ്യാപാനി ആയി എന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ തന്റെ പ്രണയത്തെയും പ്രണയ നൈരാശ്യത്തെ കുറിച്ചും പുറത്ത് വന്ന വാര്‍ത്തകളെ കുറിച്ച് വിശദീകരണവുമായി ഉണ്ണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്റെ പ്രണയം

ഉണ്ണി മുകുന്ദന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പ് കൂടും. അത്രയധികം പേരാണ് ഉണ്ണിയെ സ്‌നേഹിക്കുന്നത്. എന്നാല്‍ അതിനിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്.

തകര്‍ന്ന പ്രണയം

ഉണ്ണിയുടെ പ്രണയം തകര്‍ച്ചയിലേക്കായിരുന്നു പോയത്. അതോടെ താരം വലിയൊരു മദ്യാപാനിയായി മാറിയെന്നും സിനിമ പോലും വേണ്ടെന്നു വെച്ചതായും പറയുന്നു.

വാസ്തവം ഇതാണ്

തന്റെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ കേട്ട് ക്ഷമ നശിച്ചതിനാലാണ് ഉണ്ണി തന്നെ വാസ്തവം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. യൂട്യൂബിലൂടെയും മറ്റും പ്രചരിച്ചിരുന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

വളച്ചൊടിക്കുകയായിരുന്നു

തന്റെ പ്രണയത്തിനെ കുറിച്ച് പറഞ്ഞ കാര്യം റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നു. എന്നാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വിവാഹം കഴിഞ്ഞെന്നാണ് ഞാന്‍ മറുപടി പറഞ്ഞിരുന്നത്.

ഉണ്ണി മുകുന്ദനെ പെണ്ണ് തേച്ചിട്ട് പോയി

താന്‍ പറഞ്ഞ ഇക്കാര്യങ്ങളെല്ലാം വളച്ചൊടിച്ച് ഉണ്ണി മുകുന്ദന്‍ പ്രണയിച്ച പെണ്ണ് താരത്തെ തേച്ചിട്ട് പോയെന്നും ശേഷം താരം ഒരു മദ്യപാനിയായി എന്നും വാര്‍ത്തകള്‍ വരികയായിരുന്നു.

മല്ലുസിംഗിന് ശേഷം

ഉണ്ണി മുകുന്ദനെ തിരിച്ചറിഞ്ഞ സിനിമകളിലൊന്നായിരുന്നു മല്ലുസിംഗ്. പൃഥ്വിരാജിന് പകരമായിരുന്നു ചിത്രത്തില്‍ ഉണ്ണി അഭിനയിച്ചിരുന്നത്. എന്നാല്‍ സിനിമയ്ക്ക് ശേഷം താരത്തെ കുറച്ച് നാള്‍ സിനിമയില്‍ കണ്ടില്ലായിരുന്നു.

English summary
Unni Mukundan About his love story

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam