നായകന്റെ കൂടെ പ്രധാന വേഷത്തില്‍ വരണം, അവര്‍ക്ക് പുതിയ അവസരങ്ങള്‍ വരും
നായകന്റെ കൂടെ പ്രധാന വേഷത്തില്‍ വരുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ തേടിയെത്തുമെന്ന് ഉണ്ണി മുകുന്ദന്‍. പുതിയ തെലുങ്ക് ചിത്രമായ ജനതാ ഗാരേജില്‍ മോഹന്‍ലാലിന്റെ കൂടെ പ്രധാന വേഷത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നുണ്ട്. വില്ലന്റെ വേഷമാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.
ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം വില്ലന്‍ വേഷങ്ങളോട് സാമ്യമുള്ളതാണ് കൂടുതലും ചെയ്തിരിക്കുന്നത്. ബാങ്കോക്ക് സമ്മറില്‍ വില്ലനായിരുന്നു. ബോംബേ മാര്‍ച്ച് എന്ന ചിത്രത്തില്‍ സഹനടനുമായി എത്തി. മല്ലു സിങില്‍ വ്യത്യസ്തമായ ഒരു വേഷവും ലഭിച്ചു.

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ വില്ലന്‍ വേഷം അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തില്‍ തന്റെ കൂടെ ഒരുപാട് കഴിവുള്ള നടന്മാര്‍ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെ പ്രധാന വേഷത്തില്‍ അഭിനയിച്ചാല്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. ആദ്യം തന്നെ നായകനാകുക എന്നത് പ്രയാസമാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications