twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ പ്രതിസന്ധി നേരിടുന്നത്; തിയറ്റര്‍ തുറക്കുന്നതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

    |

    2020 അവസാനിക്കാന്‍ ഒരു ദിവസം കൂടി അവശേഷിക്കുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളിലാണ് എല്ലാവരും. കഴിഞ്ഞ് പോകുന്ന വര്‍ഷം പോലെ മോശമായൊരു കാലം ഇനി ഉണ്ടാവരുതേ എന്നാണ് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാനുള്ളത്. കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് കേരളത്തിലടക്കം നിയന്ത്രണങ്ങള്‍ വന്ന് തുടങ്ങിയത്. മാസങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും ഇളുവകള്‍ വന്നു.

    ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, നടിയുടെ ഏറ്റവും കിടിലൻ ചിത്രങ്ങൾ കാണാം

    എന്നാല്‍ ആദ്യമേ പൂട്ടിയ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ മാത്രം ഇനിയും വ്യക്തമായൊരു തീരുമാനമില്ല. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങിയ പല സിനിമകളും ഇപ്പോഴും പെട്ടിയ്ക്കുള്ളില്‍ ഇരിക്കുകയാണ്. അതിലൊരു മാറ്റം വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി നടന്‍ ഉണ്ണി മുകുന്ദന്‍ പറയുകയാണ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് തിയറ്ററുകള്‍ മാത്രം തുറക്കാന്‍ അനുമതി ഇല്ലാത്തതിനെ കുറിച്ച് നടന്‍ ചോദിക്കുന്നത്.

    ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

    സിനിമയും ഒരു തൊഴിലാണ്. കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റി മറിക്കപ്പെട്ടു. എന്നാല്‍ നാമിന്ന് ഏറെ കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്‌സീന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
    എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

    ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

    ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂര്‍വ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങള്‍ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തിയറ്ററുകള്‍ തുറക്കാന്‍ സാധിക്കാനാത്തതിനാല്‍ കൊറോണയ്ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചതുള്‍പ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.

     ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

    സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തിയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്. തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു.

    ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

    പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടി കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.

    English summary
    Unni Mukundan About Malayala Cinema Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X