For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കൊപ്പമുള്ളത് ഞാനാണ്! സങ്കടം പറഞ്ഞവരോട് ഉണ്ണി മുകുന്ദന് പറയാനുള്ളത് ഇതാണ്! കാണൂ!

  |

  മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ട ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില്‍ ചാവേറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. നാല് വ്യത്യസ്ത മേക്കോവറുകളിലായി താരമെത്തുമെന്ന വിവരവും പുറത്തുവന്നിരുന്നു. ഇടയ്ക്ക് സിനിമയുമായി ബന്ധപ്പെട്ട ചില അസ്വസാരസ്യങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ച് സിനിമ മുന്നേറുകയായിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്. ചരിത്ര സിനിമയുമായി മമ്മൂട്ടി എത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയും വിജയവും സ്വന്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ മാമാങ്കത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.

  തിരുനാവായ മണപ്പുറത്തെ മാമാങ്ക മഹോത്സവത്തെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അത് സിനിമയായി മാറുമ്പോള്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്. യുവതാരനിരകളില്‍ പ്രധാനികളിലൊരാളായ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാമാങ്കത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് വ്യക്തമായി താരമെത്തിയിരുന്നു. മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന താരം അദ്ദേഹത്തിനൊപ്പമുള്ള അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാറുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചരിത്ര സിനിമയുടെ ഭാഗാമാവാനുള്ള അവസരം ഉണ്ണിക്ക് ലഭിച്ചപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയപ്പോള്‍ അതില്‍ ഉണ്ണിയെ കാണാനായില്ലെന്ന നിരാശ പങ്കുവെച്ചാണ് ആരാധകരെത്തിയത്. ഇവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പുറത്തുവരുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൃത്യമായി പുറത്തുവിടാറുമുണ്ട്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മാമാങ്കത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം, അതിനാല്‍ത്തന്നെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നതും. മാമാങ്കത്തിലൂടെ മമ്മൂട്ടി മലയാള സിനിമയില്‍ പുതുചരിത്രം തന്നെ കുറിക്കുമെന്നുള്ള വിലയിരുത്തലിലാണ് ആരാധകര്‍. ആരാധകര്‍ മാത്രമല്ല താരങ്ങളും പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

  ഉണ്ണിമുകുന്ദൻ എവിടെ?

  ഉണ്ണിമുകുന്ദൻ എവിടെ?

  മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾ തന്ന ബ്രഹ്മാണ്ട വരവേൽപ്പ് ഹൃദയം നിറഞ്ഞ നന്ദി. എന്നാൽ ഈ പോസ്റ്റ് ഇട്ടത് അതിനു വേണ്ടി മാത്രമല്ല. ഇത്രയും നാൾ മാമാങ്കത്തിന് വേണ്ടി മെയ്യും മനസ്സും ഒരുപോലെ നൽകി അധ്വാനിച്ചിട്ട് പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതിൽ "ഉണ്ണിമുകുന്ദൻ എവിടെ" എന്നുള്ള നിരവധി മെസേജുകൾ ഫേസ്ബുക്കിലൂടെയും, ഇൻസ്റ്റാൻഗ്രാമിലൂടെയും,വാട്സാപ്പിലൂടെയും ഞാൻ കേൾക്കാനിടയായി. ഇത് കേട്ടപ്പോൾ മുതൽ പ്രേക്ഷകർക്ക് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട സുഹൃത്തുക്കളെ ,പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നിൽക്കുന്ന ദേഷ്യക്കാരൻ ആയ താടിക്കാരൻ ഞാനാണ് . ആദ്യമൊക്കെ അല്പം വിഷമം തോന്നിയെങ്കിലും ഞാൻ സ്വപ്നം കണ്ട കാര്യം തന്നെയാണല്ലോ ഞാൻ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

  വാശിയായിരുന്നു

  വാശിയായിരുന്നു

  ചന്ദ്രോത്ത് പണിക്കർ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോൾ അതിൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാൻ പാടില്ല എന്ന ആഗ്രഹവും വാശിയും എനിക്ക് ഉണ്ടായിരുന്നു.അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു. ഇതൊരു അംഗീകാരം ആയി കാണാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി മിഖായേലിലെ മാർകോ ജൂനിയറിൽ നിന്നും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ ആയി പരകായപ്രവേശം നടത്താൻ മാനസികമായും ശാരീരികമായും ഉള്ള തയ്യാറെടുപ്പിലായിരുന്നു. രാത്രിയുള്ള ഷൂട്ടിംഗ് ശാരീരികമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും അതൊന്നും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിന് കവച്ചുവെക്കുന്നതായിരുന്നില്ല.

  ആദ്യത്തെ അംഗീകാരം

  ആദ്യത്തെ അംഗീകാരം

  ഈ പോസ്റ്റിൽ നിങ്ങൾ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ല എങ്കിൽ അത് എന്റെ ആദ്യത്തെ അംഗീകാരമായി ഞാൻ കാണുന്നു. ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പരമോന്നതിയിൽ എത്തിച്ച മമ്മൂക്ക എന്ന് ഇതിഹാസത്തിന്റെ സാന്നിധ്യവും സഹകരണവും സപ്പോർട്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ പൂർണ്ണ വിശ്വാസത്തോടെ എനിക്ക് തന്ന പപ്പേട്ടനും മാമാങ്കത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എന്തിനും ഒപ്പം നിന്ന നിർമ്മാതാവ് വേണുവേട്ടനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.ഇനിയും പല കഥാപാത്രങ്ങളും വരുമ്പോഴും അതിൽ ഉണ്ണിമുകുന്ദൻ എവിടെ എന്ന ചോദ്യത്തിനായി ഞാൻ വീണ്ടും കാത്തിരിക്കുന്നുവെന്നുമാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചിട്ടുള്ളത്.

   പ്രതീക്ഷയേറെയാണ്

  പ്രതീക്ഷയേറെയാണ്

  മലയാളത്തിന്‍റെ സ്വന്തം താരമാണ് മമ്മൂട്ടി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. 67 ന്‍റെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ സാന്നിധ്യം അറിയിച്ച അദ്ദേഹം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. മാമാങ്കത്തെക്കുറിച്ചുള്ള വിശേഷങ്ങളോരോന്ന് പുറത്ത് വരുന്പോഴും ആരാധകര്‍ സന്തോഷത്തിലാണ്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമുയരുകയാണ്.

  English summary
  Unni Mukundan about Mamangam First look poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X