ഉണ്ണി മുകുന്ദനെ പെണ്ണ് കെട്ടിക്കാന്‍ തീവ്ര ശ്രമം, കെട്ടാതിരിക്കാന്‍ തന്ത്രം പയറ്റി ഉണ്ണിയും!!

മലയാള സിനിമയുടെ മസില്‍മാനാണ് ഉണ്ണിമുകുന്ദന്‍. മസിലുണ്ടെങ്കിലും താരത്തിന്റെ ഉള്ള് ശുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഉണ്ണിയെ മനസില്‍ കൊണ്ട് നടക്കുന്ന നിരവധി സുന്ദരിമാര്‍ കേരളത്തിലുണ്ട്. താരത്തിന്റെ വിവാഹം എപ്പോഴാണ് പ്രണയമുണ്ടോ എന്നിങ്ങനെ ഉണ്ണിയെ കുറിച്ചറിയാനുള്ള ആകാംഷ പലരും പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ പെണ്ണ് കെട്ടിക്കാന്‍ വേണ്ടി കൂട്ടുകാരുടെ പല തന്ത്രങ്ങളും നടക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. അവരുടെ തന്ത്രങ്ങളെ കടത്തിവെട്ടാനുള്ള നമ്പറുകള്‍ താനും പ്രയോഗിക്കുന്നുണ്ടെന്നാണ് ഉണ്ണി പറയുന്നത്. മറ്റ് വിശേഷങ്ങളിങ്ങനെയാണ്...

പെണ്ണ് കെട്ടിപ്പിക്കുമോ?

പെണ്ണ് കെട്ടിപ്പിക്കുമോ?

തന്നെ വിവാഹം കഴിപ്പിക്കാനുള്ള പലവിധത്തിലുള്ള തന്ത്രങ്ങളുമായി കൂട്ടുകാര്‍ പിന്നാലെയുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. എന്നാല്‍ കല്യാണം കഴിക്കാതെ പിടിച്ച് നില്‍ക്കാന്‍ വേണ്ടി താന്‍ പല നമ്പറുകളും ഇറക്കി കൊണ്ടിരിക്കുകയാണ്. എന്റെ തീരുമാനം ഉടനെ വിവാഹം വേണ്ടെന്നുള്ളതാണെന്നാണ് ഉണ്ണി പറയുന്നത്. എന്നാല്‍ കൂട്ടുകാരെ പോലെ തന്നെ ഉണ്ണി മുകുന്ദന്‍ വിവാഹം കഴിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകരിവിടെയുണ്ട്. പല പെണ്‍കുട്ടികളും സ്വപ്‌നം കാണുന്നത് മസിലൊക്കെ പെരുപ്പിച്ച് നടക്കുന്ന ജിമ്മന്മാരെയാണെന്നുള്ളതാണ്.

സിനിമയിലെത്തിയത്..

സിനിമയിലെത്തിയത്..

താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ഉണ്ണി വ്യക്തമായി പറഞ്ഞിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹൃത്വിക് റോഷന്റെ സിനിമ കണ്ടതാണ് നടനാകുന്നതിന് തന്നെ പ്രേരിപ്പിച്ചത്. പത്താം ക്ലാസ് വരെ ഗുജറാത്തിലായിരുന്നു പഠിച്ചിരുന്നത്. അവിടെ നിന്നുമാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം വന്നത്. തനിക്ക് ബോളിവുഡിലേക്ക് എത്താനുള്ള ആഗ്രഹമുള്ള കാര്യവും അഭിമുഖത്തില്‍ ഉണ്ണി വ്യക്തമാക്കിയിരുന്നു. തെലുങ്കില്‍ അഭിനയിച്ച ഉണ്ണിയുടെ രണ്ട് സിനിമകളും ഹിറ്റായിരുന്നു. ഇതോടെ അവിടെ നിന്നും തനിക്ക് നിരവധി ഓഫറുകളാണ് വരുന്നതെന്ന് ഉണ്ണി പറയുന്നു. ഹിന്ദിയില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും മികച്ച വേഷത്തിലൂടെ വേണം ബോളിവുഡിലേക്ക് ചുവട് വെക്കാന് എന്നതാണ് ആഗ്രഹമെന്നം അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്നും താരം പറയുന്നു.

ഉണ്ണിയുടെ പ്രേമം..

ഉണ്ണിയുടെ പ്രേമം..

ഉണ്ണി മുകുന്ദന്റെ പേര് ഇടയ്ക്ക് ഗോസിപ്പ് കോളങ്ങളിലും വന്നിരുന്നു. ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യത്തെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു അവ. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍ സിനിമ ഉപേക്ഷിക്കാന്‍ നോക്കിയിരുന്നതായും ശവേലിയൊരു മദ്യാപാനി ആയി മാറിയിരുന്നതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. താന്‍ അഭിമുഖത്തില്‍ പറഞ്ഞ തന്റെ പ്രണയത്തിനെ കുറിച്ചുള്ള കാര്യം റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നു. എന്നാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വിവാഹം കഴിഞ്ഞെന്നാണ് ഞാന്‍ മറുപടി പറഞ്ഞിരുന്നത്. അതായിരുന്നു പ്രണയ നൈരാശ്യത്തിലാണ് താനെന്ന് പറഞ്ഞ് വാര്‍ത്ത വന്നതിന് പിന്നിലെ കാര്യമെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.

സിനിമകള്‍

സിനിമകള്‍

കൈനിറയെ സിനിമകളുടെ തിരക്കുകളിലാണ് ഉണ്ണിയിപ്പോള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ബാഗമതി എന്ന സിനിമയിലൂടെ നല്ല വേഷമായിരുന്നു ഉണ്ണിയ്ക്ക് കിട്ടിയിരുന്നത്. ശേഷം ഇര എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ചു. ഇനി റിലീസിനൊരുങ്ങുന്നത് ചാണക്യതന്ത്രമാണ്.

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണ് ചാണക്യതന്ത്രം. ചിത്രത്തില്‍ സ്ത്രീ വേഷത്തിലടക്കം വേറെയും ഗെറ്റപ്പുകളിലാണ് ഉണ്ണി അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X