ഇത് നീചമായ കുറ്റകൃത്യം! കണ്ണില്‍ ചോരയില്ലാത്ത ക്രൂരത,രൂക്ഷമായി പ്രതികരിച്ച് താരങ്ങൾ
കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവമായിരുന്നു സുൽത്താൻ ബത്തേരി ഗവ സർവജന വെക്കേഷണൽ ഹയർ സെക്കൻററി സ്കൂളിലെ അഞ്ചാം ക്സാസ വിദ്യാർഥിനിയായ ഷഹ്ല ഷെറിഫ് പാമ്പ് കടിയേറ്റ് മരിച്ചത്. ക്സാസ് മുറിയിൽ നിന്ന് പമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ സ്കൂൾ അധൃകൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിത സംഭവത്തിൽ പ്രതികരിച്ച് താരങ്ങൾ രംഗത്തെത്തയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നടന്നത് കണ്ണിൽ ചോരയില്ലാത്ത സംഭവമാണെന്ന് നടൻ ഉണ്ണിമുകുന്ദൻ കുറിച്ചു. എന്നും കണ്‍മുന്നില്‍ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കള്‍ക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനുമാവും? ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കൂടിയാണ്. മോളെ, നിനക്ക് ആദരാഞ്ജലികള്‍', ഉണ്ണി കുറിച്ചു. വിഷയത്തിൽ പ്രതികരിച്ച് നിവിൻ പോളിയും രംഗത്തെത്തിയിട്ടുണ്ട്. ചിലരുടെ അനാസ്ഥ കൊണ്ട് ഒരു കൊച്ചു കുട്ടിയുടെ ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. ഇത് വളരെ നീചമായ കുറ്റകൃത്യമാണ്. ആദരാഞ്ജലികൾ മോളെ! - നിവിൻ പോളി.
ബുധനാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടക്കുന്നത്. ക്ലാസ് മുറിയിൽ നിന്നാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഷഹ്ല ഷെറിന് പാമ്പ് കടിയേൽക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളായിട്ടും ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിരുന്നില്ല. വീട്ടുകാർ എത്തിയതിനു ശേഷമാണ് ഷഹ്ലയെ ആശുപത്രിയിൽ എത്തിച്ചത്.പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.


Click it and Unblock the Notifications











