കാളിദാസ് ഞെട്ടിച്ചു! വെല്ലുവിളി ഏറ്റെടുത്ത് ടൊവിനോയും ഉണ്ണി മുകുന്ദനും! ചിത്രങ്ങള്‍ വൈറല്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരപുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി സനിമയില്‍ വന്ന നടന്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് മോളിവുഡില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നായകനായി നിരവധി സിനിമകള്‍ കാളിദാസിന്റെതായി പുറത്തിറങ്ങിയിരുന്നു. മറ്റു ചിത്രങ്ങളേക്കാള്‍ ആദ്യ സിനിമയായ പൂമരമാണ് നടന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിനൊപ്പം തമിഴിലും നടന്‍ അഭിനയിച്ചിരുന്നു,

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് കാളിദാസ് ജയറാം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ കാളിദാസ് സമൂഹ മാധ്യമങ്ങളിലെ പേജുകളില്‍ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് കാളിദാസ് പോസ്റ്റ് ചെയ്യാറുളള കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്.

കാളിദാസ് ജയറാമിന്റെതായി

കാളിദാസ് ജയറാമിന്റെതായി വന്ന പുതിയൊരു മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ എടുത്തൊരു ചിത്രമായിരുന്നു കാളിദാസ് പങ്കുവെച്ചിരുന്നത്. പുതിയ മേക്കോവറിലാണ് താരത്തെ ചിത്രത്തില്‍ കാണാനാവുക. വര്‍ക്കൗട്ട് ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം നിങ്ങള്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ആരോഗ്യത്തോടെയിരിക്കുക എന്നും കാളിദാസ് കുറിച്ചിരുന്നു.

ഈ സമയത്ത് ശാന്തത പാലിക്കാനും

ഈ സമയത്ത് ശാന്തത പാലിക്കാനും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നത് തുടരാനും സഹായിക്കുന്നതിന് ഫിസിക്കല്‍ ആക്റ്റിവിറ്റിയും റിലാക്‌സേഷന്‍ ടെക്‌നിക്കുകളും വിലപ്പെട്ട കാര്യങ്ങളാണെന്നും നടന്‍ കുറിച്ചു. ചിത്രം പങ്കുവെച്ചതിന് പിന്നാലെ ടൊവിനോ തോമസ്. ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരെ ചലഞ്ച് ചെയ്യുകയും ചെയ്തിരുന്നു താരം. പിന്നാലെ കാളിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ഇരുവരും രംഗത്തെത്തുകയും ചെയ്തു.

ക്വാറന്റൈന്‍ സമയത്ത്

ക്വാറന്റൈന്‍ സമയത്ത് വീട്ടില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം ടൊവിനോ അടുത്തിടെ പങ്കുവെച്ചിരുന്നു. അതുപോലൊരു ചിത്രമാണ് കാളിദാസിന്റെ വെല്ലുവളി എറ്റെടുത്ത് ടൊവിനോ ഇത്തവണയും പങ്കുവെച്ചത്. മസില്‍ പെരുപ്പിച്ചുളള ചിത്രം പങ്കുവെച്ച് ചലഞ്ച് സ്വീകരിച്ചതായി ടൊവിനോ തോമസ് കുറിച്ചു.

എന്നാല്‍ ഉണ്ണി മുകുന്ദന്‍

എന്നാല്‍ ഉണ്ണി മുകുന്ദന്‍ കാളിദാസിനെ തിരിച്ചു വെല്ലുവിളിക്കുകയാണ് ചെയ്തത്. മമ്മൂട്ടി ചിത്രം മാമാങ്കത്തിന് വേണ്ടി ഭാരം കുറച്ച ചിത്രവും ഇപ്പോള്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഭാരം കൂട്ടിയ ചിത്രമവുമായിരുന്നു ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്. തന്റെ ഇപ്പോഴത്തെ സൈസിലേക്ക് എത്താന്‍ ശ്രമിക്കൂ കാളി എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തത്.

ക്വാറന്റൈന്‍ സമയത്തെ

ക്വാറന്റൈന്‍ സമയത്തെ താരങ്ങളുടെ പോസ്റ്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം വീട്ടിലെ വിശേഷങ്ങളും ഈ സമയത്ത് എല്ലാവരും പങ്കുവെക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ വീട്ടില്‍ തന്നെ ഇരിക്കാനാണ് താരങ്ങളും എല്ലാവരോടും നിര്‍ദ്ദേശിക്കുന്നത്. സിനിമാ താരങ്ങള്‍ പങ്കുവെക്കാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X