Just In
- 36 min ago
അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് നീലക്കുയില്‍ സീരിയലിലെ റാണി; ഭര്‍ത്താവിനെ കുറിച്ചും മനസ് തുറന്ന് ലത സംഗരാജു
- 1 hr ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 1 hr ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 4 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- Lifestyle
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- Automobiles
ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി സ്കോഡ
- News
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5006 പേര്‍ക്ക് രോഗമുക്തി, 20 മരണം
- Sports
പുജാര 100 അല്ല, 200 ശതമാനവും നല്കി! തനിക്കു പ്രചാദനമായതും ഇതെന്നു റിഷഭ് പന്ത്
- Finance
ഡിസംബര്‍ പാദം ഗംഭീരമാക്കി ഹിന്ദുസ്താന്‍ യുണിലെവര്‍; അറ്റാദായം 19 ശതമാനം കൂടി, വരുമാനം 20 ശതമാനവും
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാമാങ്കം ഹിന്ദി പതിപ്പിനായി ഡബ്ബ് ചെയ്ത് ഉണ്ണി മുകുന്ദന്! സന്തോഷം പങ്കുവെച്ച് നടന്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 50 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. നിലവില്‍ സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മാമാങ്കത്തില്‍ ഉണ്ണി മുകുന്ദനും മമ്മൂക്കയ്ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറില്‍ നടനും തിളങ്ങിയിരുന്നു. മാമാങ്കത്തിന്റെ മലയാളം പതിപ്പിന് പുറമെ ഹിന്ദിയിലും ഡബ്ബ് ചെയ്തിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്.
വാളയാര്‍ പരമശിവം മാത്രമല്ല, സി ഐഡി മൂസയ്ക്കും രണ്ടാം ഭാഗം ഉണ്ടാകും! സ്ഥിരീകരിച്ച് ദിലീപ്
ഉണ്ണി തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുളള ചിത്രങ്ങളും ഉണ്ണി പങ്കുവെച്ചിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച് നടത്തിയ മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. പ്രാചി ടെഹ്ലാന്,അനു സിത്താര, കനിഹ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ഒപ്പം മലയാളത്തിലെയും ഹിന്ദിയിലെയും ശ്രദ്ധേയ താരങ്ങളും അഭിനയിച്ചിരിക്കുന്നു. എം ജയചന്ദ്രനാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത്? ആരാധകന്റെ ചോദ്യത്തിന് അന്ന ബെന്നിന്റെ മറുപടി വൈറല്‍