»   » ദുല്‍ഖറിനെ പോലെ ഒരു കൈ നോക്കാം, അച്ചായന്‍സിന് വേണ്ടി ഉണ്ണി മുകുന്ദനും!

ദുല്‍ഖറിനെ പോലെ ഒരു കൈ നോക്കാം, അച്ചായന്‍സിന് വേണ്ടി ഉണ്ണി മുകുന്ദനും!

By: Sanviya
Subscribe to Filmibeat Malayalam

അഭിനയിച്ചവരെല്ലാം തന്നെ സിനിമയ്ക്ക് വേണ്ടി ഒന്ന് മൂളി നോക്കിയവരാണ്. യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നാല് തവണ താന്‍ അഭിനയിച്ച സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. അമല്‍ നീരദിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് വേണ്ടിയും ദുല്‍ഖര്‍ സല്‍മാന്‍ പാടുന്നുണ്ട്. ചാര്‍ലിയിലെ ചുന്ദരി പെണ്ണേ എന്ന ഹിറ്റ് ഗാനം പാടിയ ദുല്‍ഖറിന് പുതിയ ചിത്രത്തിന് വേണ്ടി പാടാന്‍ മടിയായിരുന്നു. എന്നാല്‍ ഗോപീ സുന്ദറിന്റെ നിര്‍ബന്ധത്തിലാണ് ദുല്‍ഖര്‍ വീണ്ടും പാടിയത്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനും പാടുന്നു. ബഹുതാരങ്ങള്‍ ഒന്നിക്കുന്ന അച്ഛായന്‍സ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദന്‍ വീണ്ടും പാടുന്നത്. രതീഷ് വേഗഈണം നല്‍കിയ ഗാനമാണ് ഉണ്ണി മുകുന്ദന്‍ പാടുന്നത്. എന്നാല്‍ ഈ ഗാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഉണ്ണി മുകുന്ദനാണ് ഗാനം എഴുതിയിരിക്കുന്നത്.

പ്രകാശ് രാജും അമല പോളും

ഒരു മെലഡി ഗാനമായിരിക്കും ഇത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രകാശ് രാജും അമല പോളും ചിത്രത്തിന് വേണ്ടി പാടും.

ആടുപുലിയാട്ടത്തിന് ശേഷം

ജയറാമിനെ നായകനാക്കി ഒരുക്കിയ ആടുപുലിയാട്ടത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജയറാമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥാപാത്രങ്ങള്‍

ഉണ്ണി മുകുന്ദന്‍, പ്രകാശ് രാജ്, അമലാ പോള്‍, ആദില്‍ ഇബ്രാഹീം, സഞ്ജി ശിവറാം, ശിവദ, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവദയാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ ജോഡിയായി അഭിനയിക്കുന്നത്.

റിലീസ് ഡേറ്റ്

സേതു തിരക്കഥ എഴുതുന്ന ചിത്രം 2017 പകുതിയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

English summary
Unni Mukundan Croons For Achayans!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam