മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ഉണ്ണി മുകുന്ദന്‍ ചാവും
സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ചില യുവതാരങ്ങള്‍ക്കും ഹരമാണ്. നിവിന്‍ പോളി മമ്മൂട്ടിയുടെ തീവ്ര ആരാധകനാണെന്ന് താരം അവസരം കിട്ടുമ്പോഴൊക്കെ പ്രകടിപ്പിക്കാറുണ്ട്. ഇതാ ഇപ്പോള്‍ മറ്റൊരാള്‍ കൂടെ. ഉണ്ണി മുകുന്ദന്‍.
മമ്മൂട്ടിയെന്ന് പറഞ്ഞാല്‍ ഉണ്ണി മുകുന്ദന്‍ ചാവും. കഴിഞ്ഞ ദിവസം ഉണ്ണിയിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും വായിക്കാന്‍ കഴിഞ്ഞത് അതാണ്. മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയോടു കൂടിയാണ് പോസ്റ്റ്.

ഈ ദിവസം ഞാനൊരിക്കലും മറക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടുമൊരു ചിത്രത്തില്‍ കൂടെ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി. നവാഗതനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന രാജാധിരാജ എന്ന ചിത്രത്തില്‍ ഒരു കാമോ റോളില്‍ ഉണ്ണിയെത്തുന്നുണ്ട്. ചിത്രത്തിലെ ഒരു പാട്ട് രംഗത്തെടുത്ത ഫോട്ടോയാണ് നടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ബോംബെ മാര്‍ച്ച് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉണ്ണി മറ്റൊരു സന്തോഷത്തില്‍ കൂടെയാണ്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്‍ എന്ന ചിത്രം അധികം വൈകാതെ തിയേറ്ററിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിനും മറ്റും നല്ല സ്വീകരണമാണ് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാനും ഉണ്ണിയുമാണ് ചിത്രത്തിലെ മുഖ്യവേഷം ചെയ്യുന്നത്. ഒരു അതിഥി താരമായി നിവിന്‍ പോളിയും എത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.


Click it and Unblock the Notifications











