ഉണ്ണി മുകുന്ദന്റെ സ്വപ്‌നം

By Aswathi

ഒരു നടനെന്ന നിലയില്‍ ഉണ്ണി മുകുന്ദന്‍ മലയാള സിനിമയില്‍ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. വിക്രമാദിത്യന്റെ വിജയത്തോടെ, മല്ലുസിംഗിന് ശേഷം ഉണ്ണി രണ്ടാമതൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. പോയ വര്‍ഷം പ്രൊഫഷണല്‍ ലൈഫിലും പേഴ്‌സണല്‍ ലൈഫിലും തനിക്ക് മികച്ചതായിരുന്നു എന്ന് ഉണ്ണി തന്നെ പറഞ്ഞതുമാണ്.

ഇനി ഉണ്ണിയ്‌ക്കൊരു സ്വപ്‌നമുണ്ട്. അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലാണ് ഉണ്ണി തന്റെ ആഗ്രഹം പ്രകടമാക്കിയിരിക്കുന്നത്. സ്വപ്‌നം സിനിമയ്ക്ക് പുറത്തല്ല, അകത്തു തന്നെയാണ്.

unni-mukundan

ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനാണത്രെ ഉണ്ണി മുകുന്ദന് ഇഷ്ടം. സാങ്കേതികതയിലാണത്രെ ഉണ്ണിയ്ക്ക് താത്പര്യം. ഒരു നടനെന്നതിനെക്കാള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് ഉണ്ണി തന്നെയാണ് പറഞ്ഞത്.

ഉണ്ണി മുകുന്ദന് ഇപ്പോള്‍ കൈ നിറയെ സിനിമകളാണ്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ഫയര്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. 'കെഎല്‍ 10 പത്ത്' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ ഇതിഹാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകനാകും. ഈ സിനിമാ തിരക്കുകള്‍ക്കിടയില്‍ ഉണ്ണി ക്യാമറയ്ക്ക് പിന്നിലേക്ക് വരുമോ എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X