രാജ സൊല്‍റത് താന്‍ സെയ്വാൻ, സെയ്യരത് മട്ടും താന്‍ സൊല്‍വാന്‍!! മമ്മൂക്കയെ കുറിച്ച് ഉണ്ണി മുകുന്ദൻ
മമ്മൂക്കയുടെ മധുരരാജയെ പ്രശംസിച്ച് സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. മധുരരാജയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താൻ ചിത്രം കണ്ടുവെന്നും ആരാധകരേയും സിനിമ പ്രേമികളേയും ഒരുപോലെ ചിത്രം സന്തോഷിപ്പിക്കുമെന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

മധുരരാജ താൻ കണ്ടു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കോമഡി ഇമോഷൻ എന്നീ ചേരുവകൾ കൂട്ടി ചേർത്ത് ഒരുക്കിയ വിനോദ യാത്രയാണ് മധുരരാജ. മമ്മൂക്കയുടെ മാസ് ഇൻട്രോ സീനും ആക്ഷൻ രംഗങ്ങളും ഇഷ്ടപ്പെട്ടെന്നും സിനിമ പ്രേമികൾക്കും ആരാധകർക്കും തീർത്തും ഒരു ആഘോഷം തന്നെയാണ് മധുരരാജയെന്നും ഉണ്ണി കുറിച്ചു.
വൈശാഖിന്റെ സംവിധാന മികവിനെ കുറിച്ചും തിരക്കഥയെ കുറിച്ചും താരം പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ മധുരരാജയിലെ താരങ്ങളുടെ തകർപ്പൻ അഭിനയമായിരുന്നെന്നും. 'രാജ സൊല്‍റത് താന്‍ സെയ്വാന്‍, സെയ്യരത് മട്ടും താന്‍ സൊല്‍വാന്‍'- എന്ന് മമ്മൂക്ക ഒരിക്കല്‍ കൂടില്‍ തെളിയിച്ചെന്ന് ഉണ്ണി പോസ്റ്റിൽ പറയുന്നു..


Click it and Unblock the Notifications