ഉണ്ണി ബോഡി ബില്‍ഡപ് ചെയ്തത് വെറുതെയായില്ല
കഷ്ടപ്പെട്ട് ബോഡിബില്‍ഡപ് ചെയ്തതുകൊണ്ട് എന്തായാലും ഉണ്ണി മുകുന്ദന് പ്രയോജനമുണ്ടായി. ലാസ്റ്റ് സപ്പറിന് ശേഷം ഉണ്ണിയ്ക്ക് മലയാള സിനിമയില്‍ നല്ലകാലം തുടങ്ങി. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യനിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതു കഴിഞ്ഞാല്‍ മമ്മൂട്ടി നായകനാകുന്ന രാജാധിരാജയില്‍ ഒരു അതിഥി താരമായി എത്തും
അതിനിടയില്‍ പുതിയ ചിത്രങ്ങളില്‍ നിന്ന് ക്ഷണം വന്നുകൊണ്ടിരിക്കുകയാണ്. സലാല മൊബൈല്‍സിന് ശേഷം ശരത്ത് ഹരിദാസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ കേന്ദ്രകഥപാത്രമായി എത്തുന്നത് ഉണ്ണി മുകുന്ദനായിരിക്കും.

സംവിധായകന്‍ ശരത്ത് ഹരിദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ തുടങ്ങിയതേയുള്ളു. കഥാപാത്രങ്ങളെയോ മറ്റു അണിയറ പ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. ആഗ്‌സത് അവസാനം ഷൂട്ടിങ് ആരംഭിയ്ക്കാനാണ് ആലോചിക്കുന്നത്. കേരളം തന്നെയായിരിക്കും പ്രധാന ലൊക്കേഷനെങ്കിലും ഒന്ന് രണ്ട് സീനുകള്‍ കേരളത്തിനു പുറത്തായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
ശരത്തിന്റെ ആദ്യ ചിത്രമായ സലാല മൊബൈല്‍സിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ തമിഴ് നടന്‍ സന്താനവും ഒരു പ്രധാന കഥാപാത്രമായെത്തി.


Click it and Unblock the Notifications











