ഉണ്ണി ഒരുങ്ങുന്ന ഒറ്റയാനാകാന്‍

By Nirmal Balakrishnan

ഉണ്ണി മുകുന്ദന്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായകനായെങ്കിലും സ്വന്തമായി ഒരു ചിത്രം ജയിപ്പിക്കാന്‍ കഴിവുള്ള നടന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്നില്ല. നവാഗതനായ മൊഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന കെഎല്‍10 പത്ത് എന്നചിത്രത്തിലൂടെ ഉണ്ണി ലക്ഷ്യമിടുന്നത് അത്തരമൊരു വിജയമാണ്. ഉണ്ണി മുകുന്ദന്റെ പ്രകടനം കൊണ്ടു ജയിച്ച എന്ന പേരു സമ്പാദിക്കാനാണു ശ്രമിക്കുന്നത്.

അടുത്തിടെ റിലീസ്‌ചെയ്ത ലാല്‍ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന് മലയാളത്തില്‍ പുനര്‍ജന്മം നല്‍കിയത്. അതിനു മുന്‍പ് ഒട്ടേറെ ചിത്രങ്ങളില്‍ നായകനായെങ്കിലും മല്ലുസിങ് എന്ന ചിത്രമായിരുന്നു ജയിച്ചതായി ക്രെഡിറ്റിലുണ്ടായിരുന്നത്.എന്നാല്‍ അതില്‍ കുഞ്ചാക്കോബോബനും ബിജു മേനോനുമൊക്കെ ക്രെഡിറ്റ് അവകാശപ്പെടാനുണ്ടായിരുന്നു. വിക്രമാദിത്യനില്‍ ദുല്‍ക്കര്‍ സല്‍മാനും. അതിനു മുന്‍പ് ചെയ്ത പാതിരാ മണല്‍ എന്നചിത്രത്തില്‍ ജയസൂര്യയുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സാമ്രാജ്യം രണ്ട് വിജയിച്ചതുമില്ല.

unni-mukundan

മലയാള സിനിമയില്‍ യൂത്തിന്റെ ആഘോഷങ്ങള്‍ ഉള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വിജയിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം എന്നിവയൊക്കെ അത്തരം ചിത്രങ്ങളായിരുന്നു. അതേഗണത്തിലാണ് ഉണ്ണിയുടെ കെഎല്‍ 10 പത്ത് എന്ന ചിത്രവും എത്തുന്നത്. മലപ്പുറത്തെ ഫുട്‌ബോള്‍ കളിപ്രേമമാണു വിഷയം.ഇതില്‍ ഇരുപതുകാരനായിട്ടാണു ഉണ്ണി അഭിനയിക്കുന്നത്. ലാല്‍ജോസ് ആണ് നിര്‍മാണം. അതിനു ശേഷം ഇതിഹാസയുടെ സംവിധായകന്‍ ബിനു എസിന്റെ സ്‌റ്റൈല്‍ എന്ന ചിത്രം. അങ്ങനെ പൃഥ്വിയെപോലെ, ഫഹദിനെ പോലെ, ദുല്‍ക്കറിനെ പോലെ, നിവിന്‍ പോളിയെ പോലെ സോളോ ഹിറ്റുള്ള നായകനാകാന്‍ ഉണ്ണിയും ഒരുങ്ങുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X