twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന് ഉണ്ണി മുകുന്ദന്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! വൈറലായി ചിത്രങ്ങള്‍

    By Prashant V R
    |

    മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മോളിവുഡില്‍ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ചരിത്ര സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ തിളങ്ങിയത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.

    unnimukundan-

    ലോക് ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായിരുന്നു താരം. വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്തിയിരുന്നു. എന്നാല്‍ പിന്നീട് എറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കുറച്ചുകാലം സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു താരം. അതേസമയം ഉണ്ണി മുകുന്ദന്റെതായി വന്ന പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    അച്ഛന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. അച്ഛന് ഏറെ ഇഷ്ടമുളള രണ്ട് ബൈക്കുകളാണ് ഇത്തവണ ഉണ്ണി മുകുന്ദന്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. ഇതിനായി പഴയ മോഡലിലുളള സിഡി 100ഉം ഒരു യെസ്ഡിയുമാണ് ഉണ്ണി മുകുന്ദന്‍ തിരഞ്ഞെടുത്തത്. ബൈക്കിനൊപ്പമുളള അച്ഛന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ് വന്നത്.

    തലേദിവസം തന്നെ ബൈക്ക് അടുത്ത വീട്ടിലെത്തിച്ച് പിറന്നാള്‍ ദിനത്തില്‍ രാവിലെ നടക്കാനിറങ്ങുമ്പോള്‍ സര്‍പ്രൈസായി നല്‍കുകയായിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അതേസമയം ബൈക്കുകളോട് ഏറെ ഇഷ്ടമുളള താരമാണ് ഉണ്ണിയും. മുന്‍പ് പുതിയ ജാവ ബൈക്ക് എടുത്തതിന്റെ ചിത്രങ്ങളും നടന്‍ പങ്കുവെച്ചിരുന്നു. അന്ന് മമ്മൂട്ടിക്കൊപ്പം ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളായിരുന്നു ഉണ്ണി മുകുന്ദന്റെതായി പുറത്തിറങ്ങിയിരുന്നത്.

    മാമാങ്കത്തിന് പിന്നാലെ മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയ്ക്ക് വേണ്ടി ശരീര ഭാരം വീണ്ടും കൂട്ടിയിരുന്നു താരം. മാമാങ്കത്തില്‍ ചെയ്തതില്‍ നിന്നും ഏറെ വേറിട്ടുനില്‍ക്കുന്ന കഥാപാത്രമാണ് പുതിയ സിനിമയില്‍ ഉണ്ണി അവതരിപ്പിക്കുന്നത്. മേപ്പടിയാനെ കുറിച്ച് മുന്‍പ് നടന്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. ഉണ്ണി മുകുന്ദന്‍ വലിയ പ്രതീക്ഷകളോടെ നോക്കികാണുന്ന ചിത്രം കൂടിയാണിത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും വിവാഹത്തെ കുറിച്ചും പലരും താരത്തോട് ചോദിക്കാറുണ്ട്.

    Read more about: unni mukundan
    English summary
    unni mukundan given birthday surprise to his father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X