»   » മമ്മൂട്ടിയുടെ ഫൈറ്റിനെ കളിയാക്കിയ പ്രേക്ഷകന് ഉണ്ണി മുകുന്ദന്റെ പവര്‍ പാക്ക് മറുപടി!

മമ്മൂട്ടിയുടെ ഫൈറ്റിനെ കളിയാക്കിയ പ്രേക്ഷകന് ഉണ്ണി മുകുന്ദന്റെ പവര്‍ പാക്ക് മറുപടി!

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകരുടെ സ്വന്തം മസിലളിയനാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി പ്രേക്ഷക മനസില്‍ ഇടം നേടിയത്. ബോംബേ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പമായിരുന്നു ഉണ്ണിയുടെ അരങ്ങേറ്റം. തെലുങ്ക് ചിത്രം ജനതാ ഗാരേജില്‍ മോഹന്‍ലാലിന്റെ മകനായും ഉണ്ണി മുകുന്ദന്‍ വേഷമിട്ടു.

മാസ്റ്റര്‍പീസിലും കോപ്പിയടി... അതും ജയസൂര്യ ചിത്രത്തില്‍ നിന്നും! ആര്‍ട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ?

എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു, ലാലു ചേട്ടാ! 'ഏട്ടന്‍' ചിത്രത്തില്‍ സെല്‍ഫ് ട്രോളോ?

രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ഉണ്ണിക്ക് മമ്മൂട്ടി എന്നാല്‍ ഒരു വികാരമാണ്. മാസ്റ്റര്‍പീസിലെ മമ്മൂട്ടിയുടെ സംഘട്ടന രംഗത്തെ പ്രകീര്‍ത്തിച്ച് ഉണ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ ആക്ഷനെ വിമര്‍ശിച്ച് കമന്റിട്ട ആരാധകന് ഉണ്ണി നല്‍കിയ മറുപടി വൈറലാകുകയാണ്.

മാസ്റ്റര്‍പീസില്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണ്‍ തെക്കന്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണി ചിത്രത്തിലെത്തുന്നത്.

ആക്ഷന്‍ ചിത്രം

രാജാധിരാജയക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസും ആക്ഷന്‍ ചിത്രമാണ്. അജയ് വാസുദേവിന്റെ ആക്ഷന്‍ മേക്കിനേയും മമ്മൂട്ടിയുടെ ആക്ഷനേയും പ്രകീര്‍ത്തിച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

മമ്മൂട്ടിയുടെ ആക്ഷന്‍

മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ തിയറ്ററില്‍ ആവേശം തീര്‍ക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ആക്ഷന് പ്രാധാന്യം നല്‍കുന്നതായിരുന്നു.

ഉണ്ണിയെ ചൊടുപ്പിച്ച കമന്റ്

ഉണ്ണിയുടെ പോസ്റ്റിന് ഒരു പ്രേക്ഷകന്‍ ചെയ്ത കമന്റാണ് താരത്തെ ചൊടിപ്പിച്ചത്. 'ഇതേ ആവേശം മുമ്പ് ആര്യയില്‍ നിന്ന് കേട്ടതാണ്. മമ്മൂട്ടിയുടെ ആക്ഷനെ ജാക്കി ചാനുമായി താരതമ്യപ്പെടുത്തിയായിരുന്നു അത്. ആദ്യം ചെയ്ത് കാണിക്കട്ടെ മമ്മൂട്ടിയുടെ ആക്ഷന്‍ പരിധികള്‍ ഉണ്ട്', എന്നായിരുന്നു കമന്റ്.

ഉണ്ണിയുടെ മറുപടി

കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഉണ്ണി ആ കമന്റിന് നല്‍കിയത്. 'എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21ന് സിനിമ കണ്ട ശേഷം നിങ്ങള്‍ ഇവിടെ മറുപടി നല്‍കണം. മമ്മൂട്ടി ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു, ഡിസംബര്‍ 21നായും നിങ്ങളുടെ മറുപടിക്കായും. എന്നായിരുന്നു മറുപടി.

ഉണ്ണി മുകുന്ദനും മമ്മൂട്ടിയും

മമ്മൂട്ടി ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണിയുടെ നാലാമത്തെ മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജയില്‍ ഒരു ഗാന രംഗത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം ഒരു ഷോട്ടില്‍ മാത്രം അഭിനയിക്കാന്‍ അവസരം കിട്ടിയാലും താന്‍ സന്തോഷത്തോടെ ചെയ്യുമെന്ന് ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

English summary
Unni Mukundan gives fitting replay to a mocking fan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam