ഉണ്ണി മുകുന്ദന്‍ വേറെ ലെവലാണ്! കൂളിങ് ഗ്ലാസ് ചോദിച്ച ആരാധകന് കണ്ണാടി വീട്ടിലെത്തിച്ച് നല്‍കി താരം!
യുവതാരനിരയിലെ പ്രധാന താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദന്‍. സഹനടനായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഉണ്ണി മുകുന്ദനും ഈ ചിത്രത്തിലുണ്ടെന്നറിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു. സിനിമാവിശേഷങ്ങളും പുതിയ ചിത്രവുമൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ക്ഷണനേരം കൊണ്ടാണ് അദ്ദേഹത്തിന്റരെ പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്.
ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് താരം നല്‍കാറുള്ളത്. മസിലളിയനെന്ന ഓമനപ്പേരിലാണ് അദ്ദേഹം താരത്തെ വിശേഷിപ്പിക്കാറുള്ളത്. അടുത്തിടെ കൂളിങ്ങ് ഗ്ലാസണിഞ്ഞുള്ള ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടതിന് പിന്നാലെയായാണ് ആരാധകന്‍ ഇതേക്കുറിച്ച് ചോദിച്ചത്. ഈ കണ്ണാടി എനിക്ക് തരാമോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. ഈ ചോദ്യം കണ്ടതിന് പിന്നാലെയായാണ് താരം ആരാധകന് മറുപടി നല്‍കിയത്. ആ മറുപടിക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ അഡ്രസ് എനിക്ക് മെസ്സേജ് അയയ്ക്കൂയെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. ഈ സംഭവം കഴിഞ്ഞതിന് പിന്നാലെയായി തനിക്ക് കണ്ണാടി ലഭിച്ചുവെന്ന വിവരം പങ്കുവെച്ച് ആരാധകനെത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി സോഷ്യല്‍ മീഡിയയും എത്തിയിരുന്നു. ഇതിനിടയില്‍ വീട്, വസ്ത്രം, വാഹനം തുടങ്ങിയ കാര്യങ്ങള്‍ തരാമോയെന്ന് ചോദിച്ചും ചിലരെത്തിയിരുന്നു.


Click it and Unblock the Notifications